‘പെലെക്കും മുകളിലെത്താൻ നെയ്മർ’ : ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി സ്വന്തമാക്കാൻ സൂപ്പർ താരം നെയ്മർ |Neymar
2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ദേശീയ ടീമിൽ തിരിച്ചെത്തിയ നെയ്മർ ബൊളീവിയയെയും പെറുവിനെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ഫിഫയുടെ കണക്കുകൾ പ്രകാരം ബ്രസീലിയൻ ദേശീയ ടീമിന്റെ ചരിത്രത്തിലെ ടോപ് സ്കോറർ എന്ന പെലെയുടെ റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് നെയ്മർ. ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ നേടിയ ഗോളോടെ ബ്രസീലിനായി 77 ഗോളുകൾ നേടി പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ 31 കാരന് സാധിച്ചു.”ആ റെക്കോർഡ് എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയാൻ പ്രയാസമാണ്, പക്ഷേ അത് ഒരുപാട് […]