ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ് ബെല്ലിംഗ്ഹാം |Jude Bellingham
ഇന്നലെ ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ 95-ാം മിനിറ്റിൽ നേടിയ സെൻസേഷണൽ വിജയ ഗോളോടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാം. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താനും താരത്തിന് സാധിച്ചു. ക്ലബ്ബിനായി തന്റെ ആദ്യ നാല് മത്സരങ്ങളിൽ സ്കോർ ചെയ്താണ് ബെല്ലിങ്‌ഹാം പോർച്ചുഗീസ് ഇതിഹാസത്തിനൊപ്പം തന്റെ പേര് എഴുതി ചേർത്തത്. ഗെറ്റാഫെയ്‌ക്കെതിരെ ബെല്ലിംഗ്ഹാമിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ കാർലോ ആൻസലോട്ടിയുടെ ടീമിന്റെ തുടർച്ചയായ നാലാം […]