8 മത്സരം 10 ഗോളുകൾ 3 അസിസ്റ്റ് 1 കിരീടം…. മെസ്സി അത്ഭുതപ്പെടുത്തുന്നത് തുടരുന്നു |Lionel Messi
കളിക്കളത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം കണ്ട് ആശ്ചര്യപെട്ടിരിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ഒരു മാസമായി ഇന്റർ മയാമിയിലെ ആരാധകരും കളിക്കാരും ഒരു സ്വപ്ന ലോകത്താണെന്ന് പറയേണ്ടി വരും. ഇന്റർ മയാമിയെ സംബന്ധിച്ച് ജയം എന്നുള്ളത് വളരെ അപൂർവമായി മായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി മയാമിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്. അവർ തുടർച്ചയായി മത്സരങ്ങൾ ജയിക്കുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടുകയും ചെയ്തു.മയാമിയുടെ ഈ മാറ്റത്തിന് കാരണം അന്വേഷിച്ച് അതികം […]