‘ചരിത്രം കുറിച്ച് സ്പെയിൻ’ : ഇംഗ്ലീഷ് കണ്ണീർ വീഴ്ത്തി വനിത ലോകകപ്പ് സ്വന്തമാക്കി സ്പെയിൻ
ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വനിത ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്പെയിൻ. ഇന്ന് സിഡ്‌നിയിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളാണ് സ്പെയിന് കിരീടം നേടിക്കൊടുത്തത്. ഈ വിജയത്തോടെ, ജർമ്മനിക്ക് ശേഷം പുരുഷ-വനിതാ ലോകകപ്പുകൾ നേടുന്ന രണ്ടാമത്തെ രാജ്യമായി സ്പെയിൻ മാറി.സ്പെയിനിനായി ബാക്ക്-ടു-ബാക്ക് ലോകകപ്പ് മത്സരങ്ങളിൽ ലെഫ്റ്റ് ബാക്ക് ആയ കാർമോണ ഗോൾ നേടിയിരിക്കുകയാണ്. ആദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്. 29 ആം മിനുട്ടിൽ മരിയ കാൽഡെന്റിയുടെ പാസിൽ നിന്നുള്ള […]