കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള
ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു. പുതിയ സൈനിംഗുകളായ പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹുയിഡ്രോം നൗച്ച, ജസ്റ്റിൻ എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴസ് നിരയിൽ അണിനിരന്നു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെറിയ പാസുകലുമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി കളിച്ചു.എന്നാൽ 17 ആം മിനുട്ടിൽ ഗോകുലം കേരള മുന്നിലെത്തി.നിലി പെർഡോമോയുടെ […]