പിഎസ്ജിയിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്ത് കൈലിയൻ എംബാപ്പെ |Kylian Mbappe
കളിക്കാനോ ക്ലബ് വിടാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ വിസമ്മതിച്ചുകൊണ്ട് തന്റെ നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നേക്കാൾ ശക്തനും ആധികാരികനുമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എംബാപ്പെ ഫുട്ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. അടുത്ത സമ്മറിൽ ഒരു സൗജന്യ ട്രാൻസ്ഫർ ഡീലിലൂടെ റയൽ മാഡ്രിഡിലേക്ക് പോവാനുള്ള ശ്രമത്തിലായിരുന്നു.ഈ സമ്മറിലാണ് എംബപ്പേ പോവുന്നതെങ്കിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ട്രാൻസ്ഫർ ഫീസ് തിരിച്ചുപിടിക്കാൻ കഴിയും.എന്നാൽ എംബപ്പേ ആ ആശയത്തിൽ അത്ര താൽപ്പര്യം കാണിച്ചില്ല. അടുത്ത സമ്മറിൽ പോകുന്നതിൽ ഉറച്ചുനിന്നു.എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നത് […]