Browsing category

Football

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തീയതി പ്രഖ്യാപിച്ചു , അർജന്റീനയുടെ എതിരാളികൾ ഇവർ |Argentina

യു‌എസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള സ്ലോട്ടുകൾ ഉണ്ടാകും. ഏഴാം സ്ഥാനത്തുള്ള രാജ്യത്തിന് ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് സ്‌പോട്ട് ലഭിക്കും. എല്ലാ ടീമുകളും ഈ വർഷം ആറ് യോഗ്യതാ മത്സരങ്ങളാണ് കളിക്കുക.നിലവിലെ ലോക ചാമ്പ്യന്മാരായ അര്ജന്റീന സെപ്റ്റംബറിൽ രണ്ടു യോഗ്യത മത്സരങ്ങളാണ് കളിക്കുന്നത്.അർജന്റീനയുടെ എതിരാളികൾ ഇക്വഡോറും, ബൊളീവിയയുമാണ്. നിലവിലെ ലോകകപ്പ് […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി ലയണൽ മെസ്സി

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിൽ ഇതിഹാസ ജോഡികൾക്ക് ഇത് തടസ്സമാകുന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ ഫുട്ബോൾ ചരിത്രത്തിലെ ഏതൊരു കളിക്കാരനേക്കാൾ കൂടുതൽ റെക്കോർഡ് നേടുന്ന താരമായി മെസ്സി മാറിയിരുന്നു. ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.ജൂലൈ 26-ന് നടന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റർ മിയാമിക്കായുള്ള മത്സരത്തിൽ മെസ്സി തന്റെ 41-ാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.അമേരിക്കൻ ക്ലബിനായുള്ള തന്റെ […]

ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi

ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി. തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി.എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു. മെസ്സി ഇന്റർ ടീമിന്റെ ഡ്രസ്സിംഗ് റൂമിനെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്തു.ഇന്റർ മിയാമി മാനേജരും ഡ്രസ്സിംഗ് റൂമിൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറയുകയും […]

‘ഫിഫയും യുവേഫയും നടപടിയെടുക്കണം’ : സൗദി ക്ലബ്ബുകളുടെ ട്രാൻസ്ഫർ പോളിസിക്കെതിരെ ജുർഗൻ ക്ലോപ്പ്

യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും സൂപ്പർ താരങ്ങളെ വലിയ വിലക്ക് സ്വന്തമാക്കി ഫുട്ബോളിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് സൗദി പ്രൊ ലീഗ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിസംബറിൽ അൽ-നാസറിലേക്ക് മാറിയതിന് ശേഷം അത് പിന്തുടർന്ന് നിരവധി താരങ്ങളാണ് സൗദി പ്രൊ ലീഗിലെത്തിയത്. അവസാനമായി സൗദിയിലെത്തിയ വലിയ താരം ബയേൺ ഫോർവേഡ് സാദിയോ മാനെ ആയിരുന്നു. ക്രിസ്റ്റ്യാനോ കളിക്കുന്ന അൽ നാസറാണ് താരത്തെ സൈൻ ചെയ്തത്. എന്നാൽ സൗദി അറേബ്യൻ ക്ലബ്ബുകളുടെ ട്രാൻസ്ഫർ പോളിസികളിൽ പല പരിശീലകർ അടക്കം നിരവധി പേര് ആശങ്ക […]

യൂറോപ്പിലെ താരങ്ങൾക്ക് സൗദിയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല കരീം ബെൻസെമയെന്ന് പരിശീലകൻ

യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും സൂപ്പർ താരങ്ങളെ മൽസരിച്ച് സ്വന്തമാക്കുകയാണ് സൗദി പ്രൊ ലീഗ്. റിയാദിലെ എതിരാളികളായ അൽ-ഹിലാൽ, ജിദ്ദ വമ്പൻമാരായ അൽ-ഇത്തിഹാദ്, അൽ-അഹ്‌ലി എന്നിവരോടൊപ്പം ‘ബിഗ് ഫോർ’ ക്ലബ്ബുകളിലൊന്നായ അൽ-നാസറിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തതു മുതൽ രാജ്യം ഫുട്ബോൾ ലോകത്തെ ശ്രദ്ധകേന്ദ്രമായി തീർന്നിരുന്നു.ക്ലബ്ബിന്റെ മഞ്ഞ ക്ലബ് ഏഷ്യയിൽ മാത്രമല്ല യൂറോപ്പിലും പുറത്തും കൂടുതൽ പരിചിതമായ ഒരു കാഴ്ചയാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിലേക്കുള്ള മാറ്റമല്ല, കരിം ബെൻസെമയുടെ അൽ-ഇത്തിഹാദിലേക്കുള്ള മാറ്റമാണ് മുൻനിര താരങ്ങൾ സൗദി പ്രോ […]

റെക്കോർഡ് ബ്രേക്കിംഗ് ഹെഡ്ഡർ ഗോളുമായി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽ യുഎസ് മൊണാസ്റ്റിറിനെതിരെ അൽ നാസറിന് വേണ്ടി രണ്ടാം ഗോൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതൽ ഹെഡ്ഡർ ഗോളുകൾ നേടിയ താരമായി മാറിയിരിക്കുകയാണ് അൽ നാസർ ഫോർവേഡ്.74-ാം മിനിറ്റിൽ സുൽത്താൻ അൽ ഘാനത്തിന്റെ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയാണ് ക്രിസ്റ്റ്യാനോ പുതിയ റെക്കോർഡ് കുറിച്ചത്.റൊണാൾഡോയിട്ട് 145 ആം […]

‘സീസണിലെ ആദ്യ ജയവുമായി അൽ നാസർ’ :ഗോളുമായി പുതിയൊരു റെക്കോർഡ് കൂടി എഴുതി ചേർത്ത് റൊണാൾഡോ |Cristiano Ronaldo

ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീ സീസണിലെ ആദ്യ ഗോളും ഇന്നലെ കാണാൻ സാധിച്ചു. 74-ാം മിനിറ്റിൽ ക്ലിനിക്കൽ ഹെഡറിലൂടെ റൊണാൾഡോ തന്റെ ഗോൾ നേട.തന്റെ 145-ാം ഹെഡ്ഡർ ഗോൾ കൂടിയായിരുന്നു ഇത്.ഗെർഡ് മുള്ളറുടെ 144 ഗോളുകൾ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ […]

‘ഞങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് സ്വപ്നം കാണുന്നു’ : ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിൽ ലൂയി സുവാരസ്

ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് സുവാരസിന്റെ ട്രാൻസ്ഫർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മുൻ ടീമംഗങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർ ചേർന്ന് ഇന്റർ മിയാമിയിൽ പുതിയൊരു കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്. മുൻ ബാഴ്‌സലോണ സ്‌ട്രൈക്കറും മിയാമിയിൽ എത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അത് സാധ്യമായില്ല.ആ നീക്കം അവസാനിച്ചിട്ടും മെസ്സിയും സുവാരസും ഒരിക്കൽ കൂടി ഒരുമിച്ച് […]

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ഗോളുമായി കരിം ബെൻസിമ |Karim Benzema

സൗദി പ്രൊ ലീഗ് ക്ലിപ് അൽ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ കിടിലൻ ഗോളോടെ ടീമിന് വിജയം നേടിക്കൊടുത്ത കരിം ബെൻസിമ ഇന്നലെ നടന്ന മത്സരത്തിലും ഗോൾ നേടിയിരിക്കുകയാണ്. ടുണീഷ്യൻ ക്ലബ് സിഎസ് സ്ഫാക്‌സിയനെതിരേയാണ് അൽ ഇതിഹാദ ഒരു ഗോളിന്റെ വിജയം നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിലാണ് ബെൻസൈമയുടെ ഗോൾ പിറക്കുന്നത്. മുൻ റയൽ മാഡ്രിഡ് താരം വ്യാഴാഴ്ച ക്ലബ്ബുമായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ അവിസ്മരണീയമായ പ്രകടനം നടത്തിയിരുന്നു. ബെൻസൈമാ ഒരു ഗോളും അസിസ്റ്റും […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോ പോയപ്പോൾ ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല’:പെപ് ഗ്വാർഡിയോള

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫാറിന് പിന്നാലെ ലോക ഫുട്ബോളിൽ പതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സൗദി അറേബ്യ.38 കാരന്റെ ചുവട് പിടിച്ച് ഫ്രഞ്ച് സൂപ്പർ താരം ബെൻസീമയും ,ബ്രസീലിയൻ ഫിർമിനോയും. സഅദിയ മാനേയുമെല്ലാം സൗദി പ്രൊ ലീഗിലെത്തി. ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.സൗദി ​പ്രൊ ലീഗ് ക്ലബുകൾ പണം വാരിയെറിയുന്നത് ഫുട്ബാൾ മാർക്കറ്റിനെ അടിമുടി മാറ്റിമറിച്ചതായി മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.അൽജീരിയൻ വിങ്ങർ […]