സീസണിലെ ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മൂന്നാം വിജയവുമായി റയൽ മാഡ്രിഡ് : വിജയം തുടർന്ന് ബയേൺ മ്യൂണിക്ക് : ആഴ്സണലിനും ജയം : ഇന്റർ മിലാനും നാപോളിക്കും ജയം
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. അവസാന മിനുട്ടിൽ പെനാൽറ്റി രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ആന്ദ്രേ ഒനാനയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ എറിക് ടെൻ ഹാഗിന്റെ ടീം മൂന്ന് ഗെയിമുകൾക്ക് ശേഷം വിലയേറിയ മൂന്ന് പോയിന്റുകൾ […]