Browsing category

Fifa World Cup

ജർമനിക്ക് മുന്നിൽ മുട്ടുമടക്കി അർജന്റീന , അണ്ടർ 17 വേൾഡ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി |Argentina vs Germany

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ഷൂട്ട് ഔട്ടിൽ രണ്ടു അര്ജന്റീന താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തി ( 2 -4 )മാലി ഫ്രാൻസ് രണ്ടാം സെമിയിലെ വിജയിയാണ് ജർമ്മനി ഫൈനലിൽ നേരിടുക. അർജന്റീനയുടെ […]

ഹാട്രിക്കുമായി ക്ലോഡിയോ എച്ചെവേരി : ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പ് സെമിയിലേക്ക് കുതിച്ച് അർജന്റീന |Argentina |Brazil

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്. മോശം കാലാവസ്ഥ കാരണം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന കളിയിൽ ആധിപത്യം സ്ഥാപിച്ചു. 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ […]

2034 ലെ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ|FIFA World Cup 2023

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച വൈകിട്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.2034 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള ബിഡിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു.ഓസ്‌ട്രേലിയൻ ഫുട്ബോൾ അസോസിയേഷൻ ജോൺസൺ 2034 ലേക്കുള്ള ലേലത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും 2026 ലെ വനിതാ ഏഷ്യൻ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനുമുള്ള ബിഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗവേണിംഗ് ബോഡി അറിയിച്ചു. ‘‘ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് […]

മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി 2030 ഫിഫ ലോകകപ്പ് നടക്കും |2030 FIFA World Cup

2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കൂടാതെ മൂന്ന് മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കും.മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2030 ലേത്.ഓപ്പണിംഗ് ഗെയിമുകൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും. കൂടാതെ ആറ് ആതിഥേയ രാജ്യങ്ങളിലെ ടീമുകളും മത്സരിക്കാൻ സ്വയമേവ യോഗ്യത നേടും.2030 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം ഉറുഗ്വേയിൽ നടത്താനുള്ള തീരുമാനം ലോകകപ്പിന്റെ 100-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ്.1930-ൽ ഉറുഗ്വേയിൽ ആദ്യമായി ലോകകപ്പ് നടന്നപ്പോൾ അർജന്റീനയെ തോൽപ്പിച്ച് […]

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങൾ കേരളത്തിൽ നടക്കും|FIFA World Cup 2026

2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരത്തിനായി വേദിയൊരുക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷനും. ഇന്ത്യ – കുവൈറ്റ് മത്സരങ്ങൾക്കാണ് കെഎഫ്എ ശ്രമിക്കുന്നത്. മത്സരം അനുവദിച്ചാൽ അത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കാനാണ് സാധ്യത, രണ്ടാം ഓപ്‌ഷൻ കൊച്ചിയാണ്. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ മംഗോളിയ എന്നിവരോടൊപ്പം പ്രാഥമിക റൗണ്ട് 2-ലെ ഗ്രൂപ്പ് ‘എ’യിലാണ് ഇന്ത്യ. ഈ വർഷം നവംബർ 16 നും 2024 ജൂൺ 11 നും ഇടയിൽ മത്സരങ്ങൾ നടക്കാനാണ് സാധ്യത.ഈ ടീമുകളിലൊന്നുമായുള്ള ഹോം മത്സരങ്ങളിൽ […]

‘ചരിത്രം കുറിച്ച് സ്പെയിൻ’ : ഇംഗ്ലീഷ് കണ്ണീർ വീഴ്ത്തി വനിത ലോകകപ്പ് സ്വന്തമാക്കി സ്പെയിൻ

ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വനിത ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്പെയിൻ. ഇന്ന് സിഡ്‌നിയിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളാണ് സ്പെയിന് കിരീടം നേടിക്കൊടുത്തത്. ഈ വിജയത്തോടെ, ജർമ്മനിക്ക് ശേഷം പുരുഷ-വനിതാ ലോകകപ്പുകൾ നേടുന്ന രണ്ടാമത്തെ രാജ്യമായി സ്പെയിൻ മാറി.സ്പെയിനിനായി ബാക്ക്-ടു-ബാക്ക് ലോകകപ്പ് മത്സരങ്ങളിൽ ലെഫ്റ്റ് ബാക്ക് ആയ കാർമോണ ഗോൾ നേടിയിരിക്കുകയാണ്. ആദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്. 29 ആം മിനുട്ടിൽ മരിയ കാൽഡെന്റിയുടെ പാസിൽ നിന്നുള്ള […]

ലോക ഫുട്ബോളിനെ ഞെട്ടിക്കുന്ന മൊറോക്കോ ,വനിത ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇടംപിടിച്ച് അറ്റ്‌ലസ് ലയണൽസ് |Morocco

മൊറോക്കോയുടെ അറ്റ്‌ലസ് ലയണൽസ് ലോക ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഫിഫ വനിതാ ലോകകപ്പിന്റെ അവസാന 16-ലേക്ക് യോഗ്യത നേടി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മൊറോക്ക. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മൊറോക്ക പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. മൊറോക്കയുടെ വിജയം കരുത്തരായ ജർമനിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു.ദക്ഷിണ കൊറിയ രണ്ട് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ 1-1 ന് സമനിലയിൽ തളച്ചതോടെ മൊറോക്ക അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.ആറ് പോയിന്റുമായി കൊളംബിയ ഗ്രൂപ്പിൽ ഒന്നാമതെത്തി, […]

ബ്രസീലിനെ കീഴടക്കി ഫ്രാൻസ് : ഇറ്റലിയെ വീഴ്ത്തി സ്വീഡൻ പ്രീ ക്വാർട്ടറിലേക്ക്

ഫിഫ വനിത വേൾഡ് കപ്പിൽ ബ്രസീലിനെതിരെ വിജയവുമായി ഫ്രാൻസ്. ബ്രിസ്‌ബേനിലെ ലാങ് പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. കഴിഞ്ഞ ഞായറാഴ്‌ച ജമൈക്കയ്‌ക്കെതിരെ 0-0ന് സമനില വഴങ്ങിയ ഫ്രാൻസ് ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥത്തെത്തി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ യൂജെനി ലെ സോമർ ലെസ് ബ്ലൂസിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 13 മിനിറ്റിൽ ഡെബിൻഹ ബ്രസീലിനെ ഒപ്പമെത്തിച്ചു.83-ാം മിനിറ്റില്‍ വെന്‍ഡ് റെണാര്‍ഡിലൂടെ ഫ്രാന്‍സ് വിജയഗോള്‍ നേടി. രണ്ട് […]