Browsing category

Football Legends

1998 ലെ വേൾഡ് കപ്പിലെ ഫൈനലിലെ പരാജയവും 2002 ൽ കിരീടം നേടിയുള്ള തിരിച്ചുവരവും |Ronaldo |FIFA World Cup

ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ റൊണാൾഡോയെ തടയാൻ സാധിക്കുന്ന ഡിഫെൻഡർമാർ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പക്ഷെ പരിക്ക് ഒരു വില്ലനായി കരിയറിൽ ഉടനീളം എത്തി നോക്കിയപ്പോൾ പലതും നേടനാവാതെയാണ് ഫുട്ബോൾ ജീവിതം അവസാനിച്ചത് എന്ന് തോന്നി പോകും. ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കിലും വെറും […]

എന്തുകൊണ്ടാണ് ജോസ് ലൂയിസ് ചിലാവർട്ടിനെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കുന്നത് ? | JOSE LUIS CHILAVERT

പിച്ചിലെ മറ്റെല്ലാ പൊസിഷനുകളുമായും താരതമ്യം ചെയ്യുമ്പോൾ വ്യക്തമായ കാരണങ്ങളാൽ ഗോൾകീപ്പറായി കളിക്കുന്നത് തികച്ചും സവിശേഷമാണ്.അങ്ങനെ സവിഷേതയുള്ള കുറച്ച് താരങ്ങൾ മാത്രമാണ് ലോക ഫുട്ബാളിൽ ഉണ്ടായിട്ടുളളത്. തൊണ്ണൂറുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ചതും സവിശേഷ കഴിവുകളും ഉള്ള ഗോൾ കീപ്പറായിരുന്നു പരാഗ്വേൻ ഇതിഹാസം ജോസ് ലൂയിസ് ചിലാവർട്ട്. ഒരു ഗോൾകീപ്പർ എന്ന നിലയിൽ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത താരമായിരുന്നു ചിലാവർട്ട്. 1990-കളുടെ മധ്യത്തിൽ മൂന്ന് തവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പന്ത് കൈ പിടിയിലൊതുക്കിയാലോ […]

തുർക്കിയുടെ ലോകകപ്പ് ഹീറോയിൽ നിന്ന് UBER ഡ്രൈവറിലേക്കുള്ള ഹകൻ സുക്കൂറിന്റെ പതനം | Hakan Sukur

2002 വേൾഡ് കപ്പ് ഫുട്ബോൾ കണ്ട ഒരാളും ഹകൻ സുക്കൂറിനെയും തുർക്കിയെന്ന രാജ്യത്തെയും മറക്കാനിടയില്ല. പൊറത്തൂൻ ഇറങ്ങി തിരിച്ച ഒരു ശരാശരി ടീമായ അവർ മൂന്നാം സ്ഥാനവുമായാണ് വേൾഡ് കപ്പ് അവസാനിപ്പിച്ചത്. അവരുടെ കുതിപ്പിന് ഊർജം പകർന്നത് ഹകൻ സുക്കൂർ എന്ന നായകനായിരുന്നു.90-കളുടെ അവസാനത്തിലും 2000-കളിലും ടർക്കിഷ് ഫുട്‌ബോളിന്റെ ഐക്കണായിരുന്നു ഹകൻ സുകൂർ, എന്നാൽ തുർക്കിയിലെ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷം അദ്ദേഹം സ്വന്തം രാജ്യത്ത് നിന്ന് ഓടിപ്പോകുകയും ഇപ്പോൾ ഒരു യൂബർ ഡ്രൈവറായി മാറുകയും ചെയ്തിരിക്കുകയാണ് .2002 […]

പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിച്ച ഇതിഹാസം : റൊമാരിയോ |Romario |Brazil |Qatar 2022

ബ്രസീലിലെ റിയോ ഡി ജെനെറിയോ പട്ടണം,തിരക്കേറിയ നഗരത്തിൽ ബ്രസീലിലെ പല നഗരങ്ങളിലെയും പോലെ സർവ സാധാരണയായ കാഴ്ച്ച കാണാൻ സാധിക്കും .സിരകളിൽ അലിഞ്ഞുചേർന്ന വികാരം പോലെ കാൽപന്ത് കൊണ്ട് മായാജാലം കാണിക്കുന്ന ആളുകളെയും കുട്ടികളെയും . വില്ല പെനയിൽ (റിയോ യിലെ ചെറിയ ഒരു പ്രദേശം) നിന്നുള്ള ആ കൊച്ച് കുട്ടിയുമായി ഒളരിയോ ഫുട്ബോൾ ക്ലബ്ബിൽ എത്തിയ ആൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു -തന്റെ മകൻ ഒരു മികച്ച ഫുട്ബോളറാകും . പതുക്കെ പതുക്കെ അവൻ ക്ലബ്ബിലെ […]

തൊണ്ണൂറുകളിൽ ലോക ഫുട്ബോളിൽ എതിരാളികൾ ഏറെ ഭയപ്പെട്ടിരുന്ന ചിലിയൻ ജോഡി :സാലസ് & സമറാനോ | Marcelo Salas | Iván Zamorano

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത് അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും അവരുടെ സുവർണ തലമുറകളിൽ പെട്ട അലക്സിസ് സാഞ്ചസ് അർതുറോ വിദാൽ സഖ്യങ്ങളുടെ പ്രഭ മങ്ങി തുടങ്ങി എന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം പറഞ്ഞു. ചിലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 2015,2016 വർഷത്തെ കോപ്പ അമേരിക്കയിലെ കിരീട നേട്ടമായിരുന്നു […]

കുടിയേറ്റ പരിഹാസത്തിനെതിരെ ഫ്രഞ്ചു മണ്ണിൽ സിദാൻ കൊണ്ട് വന്ന സാംസ്‌കാരിക വിപ്ലവം|Zinedine Zidane

കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് ,2021 നേഷൻസ് ലീഗ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്. അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം. 1998 ലെ വേൾഡ് കപ്പ് ജയത്തോടെയാണ് ഫുട്ബോൾ താരങ്ങളായ കുടിയേറ്റക്കാരെകുറിച്ച ഫ്രാൻസിൽ കൂടുതൽ ചർച്ചകൾ വന്നത്. […]