Browsing category

Football Match Report Today

ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് : ബാഴ്സലോണക്ക് ജയം : എസി മിലാന് ജയം , യുവന്റസിനും നാപോളിക്കും തോൽവി

ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്‌ലിഗ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് പരാജയപെട്ടു. തോൽവിയോടെ ലീഡർമാരായ ബയർ ലെവർകുസനെക്കാൾ 13 പോയിൻ്റ് പിന്നിലായി ബയേൺ മ്യൂണിക്ക്.ഡോർട്ട്മുണ്ടിനെ സംബന്ധിച്ചിടത്തോളം 10 വർഷത്തിനിടെ മ്യൂണിക്കിലെ അവരുടെ ആദ്യ ലീഗ് വിജയമാണിത്.അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നയിക്കുന്ന നാലാം സ്ഥാനത്ത് ക്ലബ് തങ്ങളുടെ പിടി മുറുക്കുകയും ചെയ്തു. പത്താം മിനിറ്റിൽ ജൂലിയൻ ബ്രാൻഡിൻ്റെ പാസിൽ […]

നെതർലാൻഡിനെതിരെ മിന്നുന്ന ജയവുമായി ജർമ്മനി : ഫ്രാൻസിന് ജയം : ഇംഗ്ലണ്ടിന് സമനില

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 85-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗ് ഹെഡറിലൂടെ നേടിയ ഗോളിലൂടെ യൂറോ 2024 ആതിഥേയരായ ജർമ്മനി നെതർലാൻഡിനെ പരാജയപെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജർമ്മനി രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.ഫ്രാൻസിനെതിരായ 2-0 ന് ശനിയാഴ്ചത്തെ വിജയത്തിന് ശേഷം ജർമ്മനിക്ക് ആത്മവിശ്വാസം ഉയർത്തുന്ന വിജയമാണ് ഇന്നലെ നേടിയത്. സെപ്റ്റംബറിൽ പരിശീലകനായി ചുമതലയേറ്റ ജൂലിയൻ നാഗെൽസ്മാൻ തൻ്റെ ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ […]

വിനീഷ്യസിന്റെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ സിറ്റി സെമിയിൽ : വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്

ലാ ലീഗയിൽ തകർപ്പൻ ജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് . ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഒസാസുനയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. 29 മത്സരങ്ങളിൽ നിന്നും 72 പോയിന്റ് നേടിയ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ജിറോണയെക്കാൾ പത്ത് പോയിന്റ് മുന്നിലാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെ ജിറോണയെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.36 പോയിൻ്റുമായി ഒസാസുന പത്താം സ്ഥാനത്താണ്. ജയത്തോടെ റയലിൻ്റെ അപരാജിത കുതിപ്പ് […]

നാല് ഗോളിന്റെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പൂട്ടി ലിവർപൂൾ

ലാലിഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ജിറോണയുമായുള്ള പോയിന്റ് വ്യത്യാസം ഏഴായി ഉയർത്താനും റയൽ മാഡ്രിഡിന് സാധിച്ചു.വിനീഷ്യസ് ജൂനിയർ, 19 കാരനായ അർദ ഗുലർ എന്നിവരുടെ ഗോളുകളും സെൽറ്റയുടെ കാർലോസ് ഡൊമിംഗ്‌വെസിൻ്റെയും കീപ്പർ വിസെൻ്റെ ഗ്വെയ്റ്റയുടെയും സെൽഫ് ഗോളുകളും മാഡ്രിഡിൻ്റെ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മാഡ്രിഡ് ലീഡ് നേടി. ബ്രസീലിയൻ […]

പിന്നിൽ നിന്നും തിരിച്ചടിച്ച് റയൽ മാഡ്രിഡ് : 99ആം മിനുട്ടിലെ ഗോളിൽ വിജയവുമായി ലിവർപൂൾ : ചെൽസിക്ക് സമനില : ടോട്ടൻഹാമിന്‌ വിജയം

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് സമനില സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതവുമാണ് നേടിയത്. വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിൻറെ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിന്റെ വിജയ ഗോൾ നേടിയെങ്കിലും ഫൈനൽ വിസിൽ മുഴക്കിയതിനാൽ റഫറി ഗോൾ അനുവദിച്ചു കൊടുത്തില്ല. ഇത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ബെല്ലിംഗ്ഹാമിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. മത്സരത്തിന്റെ 27-ാം മിനിറ്റിൽ […]

ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : റയൽ മാഡ്രിഡിന് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂണൈറ്റഡിയായി സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് ഇരട്ട ഗോളുകൾ നേടി.ഫോമിലുള്ള ഡെൻമാർക്ക് സ്‌ട്രൈക്കർ ലുട്ടന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യുണൈറ്റഡിന് 37 ആം സെക്കൻഡിൽ തന്നെ ലീഡ് നൽകി. ഏഴാം മിനുട്ടിൽ രണ്ടാമത്തെ ഗോളും ഹോയ്‌ലുണ്ട് നേടി. ഇന്നലത്തെ ഗോളോടെ ഹോയ്‌ലുണ്ട് ഇപ്പോൾ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തിട്ടുണ്ട്. […]

ജിറോണയും റയലിന് മുന്നിൽ കീഴടങ്ങി : ബയേണിനെയും വീഴ്ത്തി ലെവർകൂസൻ : റോമക്കെതിരെ വിജയവുമായി ഇന്റർ മിലാൻ : ലിവർപൂളിന് ജയം

ലാ ലീഗയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്.ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് തകർപ്പൻ ജയം നേടിക്കൊടുത്തു. സെപ്റ്റംബറിൽ റയലിനോട് തോറ്റതിന് ശേഷം 15 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാത്ത ജിറോണയുടെ വിജയ കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. 24 മത്സരങ്ങളിൽ നിന്നും 61 പോയിന്റോടെ സ്റ്റാൻഡിംഗിൽ റയൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 56 പോയിന്റുമായി ജിറോണ രണ്ടാം സ്ഥാനത്താണ്.കളി തുടങ്ങി ആറാം […]

ചെൽസിയെ നാണംകെടുത്തി ലിവർപൂൾ : മിന്നുന്ന ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ടോട്ടൻഹാമിന്‌ ജയം : വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ : അത്ലറ്റികോ മാഡ്രിഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം സ്റ്റെർലിംഗിന് ശേഷം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ലിവർപൂൾ കളിക്കാരനായി ബ്രാഡ്‌ലി മാറി. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെ ഇറങ്ങിയ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട, ഡൊമിനിക് […]

ബാഴ്‌സലോണയെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ : റിച്ചാർലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം : വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്.എന്നാൽ 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഗോൾ സ്‌കോറിംഗ് ഫോം വീണ്ടും കണ്ടെത്തുകയും ബാഴ്സലോണയുടെ സമനില ഗോൾ നേടുകയും ചെയ്തു. നവംബർ 12 ന് അലാവസിനെതിരെ നേടിയ ഇരട്ട ഗോളിന് ശേഷം ഏകദേശം ഒരു മാസത്തിനിടെ ബാഴ്‌സയ്‌ക്കായി […]

ഓൾഡ്‌ട്രാഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : ആസ്റ്റൺ വില്ലക്ക് മുന്നിൽ ആഴ്സണലും കീഴടങ്ങി : റയൽ മാഡ്രിഡിന് സമനില : വമ്പൻ തോൽവി ഏറ്റുവാങ്ങി ബയേൺ : ഡോർട്മുണ്ടിനും തോൽവി : ഇന്റർ മിലാന് തകർപ്പൻ ജയം , എസി മിലാന് തോൽവി

ഓൾഡ്‌ട്രാഫോഡിൽ ബോൺമൗത്തിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. കനത്ത തോൽവിയോടെ മാനേജർ എറിക് ടെൻ ഹാഗിൽ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. ചെൽസിക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത യുണൈറ്റഡിന് ഈ തോൽവി വലിയ തിരിച്ചടിയായി മാറി. ഈ സീസണിലെ യുണൈറ്റഡിന്റെ നാലാമത്തെ ഹോം ലീഗ് തോൽവി ആയിരുന്നു ഇത് . ഡൊമിനിക് സോളങ്കെ, ഫിലിപ്പ് ബില്ലിംഗ്, മാർക്കോസ് സെനെസി എന്നിവരുടെ ഗോളുകളാണ് ബോൺമൗത്തിന് വിജയം നേടികൊടുത്തത്. ഇത് […]