Browsing category

Football News

അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്. മത്സരത്തിൽ തകർപ്പൻ ഗോളും അസിറ്റും നേടിയ ബെൻസിമ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അൽ ഇത്തിഹാദിനു വേണ്ടി മുൻ ചെൽസി മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയും രണ്ടാം പകുതിയിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.തങ്ങളുടെ […]

എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറി ഹാലൻഡ്

മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് എർലിംഗ് ഹാലൻഡ് പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർതാരം കൈലിയൻ എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.മുൻ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ഹാലൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടി നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. 51 മില്യൺ പൗണ്ടിന്റെ കരാറിലാണ് പെപ് ഗ്വാർഡിയോളയുടെ മാൻ സിറ്റി ബുണ്ടസ്‌ലിഗ ക്ലബിൽ നിന്ന് ഹാലാൻഡിനെ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുഹമ്മദ് സലായുടെ […]

‘മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്നത് ഞാൻ വെറുക്കുന്നു’ : ബ്രൂണോ ഗ്വിമാരേസ് |Bruno Guimaraes

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂ കാസിൽ യുണൈറ്റഡിന്റെ കുതിപ്പിന് കരുത്തേകിയ താരമാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസ്. 2022 ൽ 33 മില്യൺ പൗണ്ടിന് ലിയോണിൽ നിന്നാണ് ബ്രൂണോ ഗ്വിമാരേസിനെ ന്യൂ കാസിൽ ടീമിലെത്തിക്കുന്നത്. ഡീപ് ലയിങ് മിഡ്ഫീൽഡറായും , സെൻട്രൽ മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന 25 കാരൻ ഫോർവേഡ് പാസിംഗിലും മികവ് പുലർത്താറുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ ന്യൂ കാസിലിനായി 32 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടുകയും അഞ്ചു അസിസ്റ്റുകൾ […]

‘എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരെ കാണുന്നത് ഞാൻ ആസ്വദിച്ചു’ :കാസെമിറോ

തന്റെ തലമുറയിലെ ഏറ്റവും മികച്ചവരെന്ന് താൻ കരുതുന്ന മൂന്ന് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ.ബ്രസീൽ ഇന്റർനാഷണൽ മാധ്യമപ്രവർത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തിനിടെയാണ് കാസെമിറോ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെ തെരെഞ്ഞെടുത്തത്. “എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെ കാണുന്നത് ഞാൻ ആസ്വദിച്ചു” ബ്രസീലിയൻ പറഞ്ഞു.മിഡ്ഫീൽഡർ മെസ്സിക്കൊപ്പം കളിച്ചിട്ടില്ലെങ്കിലും റൊണാൾഡോയുടെയും നെയ്മറിന്റെയും അതേ ടീമിൽ […]

അത് ഈ താരമാണ് !! റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണ്| Ronaldo| Ronaldinho

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണുള്ളത്. തങ്ങളുടെ ഏറ്റവും കടുത്ത എതിരാളിയായി രണ്ടു താരങ്ങളും തെരെഞ്ഞെടുത്തത് ഇറ്റാലിയൻ ഡിഫൻഡറായ പൗലോ മാൽഡിനിയെയാണ്. ഈ രണ്ട് മുൻ കളിക്കാർ മാൽഡിനിക്ക് നൽകിയ ഈ ബഹുമാനം ഈ അസാധാരണ പ്രതിരോധക്കാരനെതിരെ അവർ നേരിട്ട ബുദ്ധിമുട്ടിനെ സൂചിപ്പിക്കുന്നു.തന്റെ കരിയറിൽ റൊണാൾഡോ രണ്ട് മിലാനീസ് ക്ലബ്ബുകളായ എസി മിലാനും ഇന്റർ മിലാനും വേണ്ടി കളിച്ചു. ബാഴ്‌സലോണ വിട്ടതിന് ശേഷം റൊണാൾഡീഞ്ഞോ റോസോനേരിയിൽ ചേർന്നു.റൊണാൾഡീഞ്ഞോയോട് തന്റെ ഏറ്റവും കടുപ്പമേറിയ […]

‘ഞങ്ങളുടെ മൂല്യങ്ങൾ നഷ്‌ടപ്പെട്ടു’: ജർമ്മനിയുടെ തകർച്ചയുടെ ഉത്തരവാദി പെപ് ഗ്വാർഡിയോളയാണ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി നാല് തവണ വേൾഡ് കപ്പ് നേടിയ ജർമനിക്ക് കാര്യങ്ങൾ അത്ര മികച്ചതാണ്. വേൾഡ് കപ്പിലെ മോശം പ്രകടനവും ദുർബലരായ ടീമുകളോടെ പരാജയപെടുന്നതും ആരാധരിൽ വലിയ ആശങ്കയാണ് നൽകിയത്. ജർമൻ ദേശീയ ടീമിന്റെ തകർച്ചയുടെ ഉത്തരവാദി പെപ് ഗ്വാർഡിയോളയാണെന്നാണ് മുൻ താരം ബാസ്റ്റ്യൻ ഷ്വെയിൻസ്റ്റീഗർ അഭിപ്രായപ്പെട്ടത്.സ്പാനിഷ് പരിശീലകൻ കാരണം ജർമ്മനിക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഷ്വെയിൻസ്റ്റീഗർ ബ്രിട്ടീഷ് റേഡിയോ സ്റ്റേഷൻ ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു. “പെപ് ഗ്വാർഡിയോള ബയേൺ മ്യൂണിക്കിലേക്കും ജർമ്മനിയിലേക്കും വന്നത് ഞങ്ങളെ പരോക്ഷമായി ബാധിച്ചു. […]

അവിശ്വസനീയമായ ഗോളുകൾ നേടുന്നത് ശീലമാക്കിയ അർജന്റീനിയൻ യുവ പ്രതിഭ തിയാഗോ അൽമാഡ|Thiago Almada 

അർജന്റീനയുടെ യുവ താരം തിയാഗോ അൽമാഡ മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ സീസണിലെ തന്റെ എട്ടാം ഗോൾ നേടുകയും തന്റെ 10-ആം അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തു., അറ്റ്ലാന്റ യുണൈറ്റഡ് ഫിലാഡൽഫിയ യൂണിയനെതിരെ 2-0 ത്തിന്റെ വിജയം നേടിയപ്പോൾ മത്സരത്തിലെ താരമായത് 22 കാരൻ തന്നെയാണ്. 2022-ൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ ചേർന്നതിനുശേഷം 22-കാരനായ അർജന്റീനിയൻ റൈസിംഗ് സ്റ്റാർ തിയാഗോ അൽമാഡക്ക് മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച ഗോളുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിൽ […]