Browsing category

Indian Super League

കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് | Kerala Blasters

ആരാധകർക്ക് വലിയ നിരാശ നൽകികൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു. ബ്ലാസ്റ്റേഴ്സിലെത്തിയ നാൾ മുതൽ ക്ലബ്ബിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ഗ്രീക്ക് സ്ട്രൈക്കെർക്ക് സാധിച്ചിരുന്നു. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ പട്ടവും ദിമി സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍അടിച്ചുകൂട്ടിയ […]

ലൂണ @ 2027 : അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് | Kerala Blasters | Adrian Luna

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു. ലൂണയുടെ കരാർ […]

ഇവാനാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം എനിക്ക് ഒരു പരിശീലകൻ എന്നതിലുപരിയായിരുന്നു’ :ഇവാന്റെ വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Adrian Luna | Kerala Blasters

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകളുമുണ്ട്. പരിശീലകൻ ഇവാൻ വുകമനോവിക് ക്ലബ് വിട്ടതോടെ ലൂണയെ പിടിച്ചു നിർത്തുക എന്നുള്ളത് ബ്ലാസ്‌റ്റേഴ്‌സിനെ […]

കേരള ബ്ലാസ്റ്റേഴ്‌സ് ഇവാൻ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നു സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലെ ഓഫിലെത്തിച്ചതിന് ശേഷമാണ് സെർബിയൻ ക്ലബ്ബുമായി വിടപറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവളാണ് മേൽ വലിയൊരു പിഴ ചുമത്തിയിരിക്കുകയാണ്.കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരെ നടന്ന വാക്കൗട്ടിന് കോച്ച് ഇവാൻ വുകൊമാനോവിച്ചിന് ഒരു കോടി രൂപ പിഴ ബ്ലാസ്റ്റേഴ്‌സ് ചുമത്തിയിരിക്കുകയാണ്.സ്‌പോർട്‌സ് കോടതിയിൽ […]

അഭിമാന നിമിഷം !! ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഡിമിട്രിയോസ് ഡയമൻ്റകോസ് | Kerala Blasters | Dimitrios Diamantakos

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ 3-1ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ കപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സമാപനമായി. ടൂർണമെൻ്റിന് ഉജ്ജ്വലമായ ഗോളുകൾ ഉണ്ടായിരുന്നു.അത് കഴിഞ്ഞ ഒമ്പത് സീസണുകളെപ്പോലെ ലീഗിനെ ആവേശകരമാക്കി. ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ഐഎസ്എല്‍ പത്താം സീസണിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായത്. സീസണില്‍ 13 ഗോളുകളുമായാണ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ഗോള്‍ഡന്‍ ബൂട്ട് […]

‘ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാൻ സാധിച്ചു,ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി’ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല. ഈ സീസണിലും ഇവാന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര പ്ലെ ഓഫിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ഇവാൻ ആരാധകർക്കായി സന്ദേശമയക്കുന്നത്. ഇന്നൊരു തുറന്ന കത്തിലൂടെ ഇവാൻ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്. […]

ആശാന് വിട !! ഇവാൻ വുകോമാനോവിച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ല | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു.2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ക്ലബ്ബും ഇവാനും തമ്മിൽ […]

ഇവാൻ വുകോമനോവിച്ച് വരുത്തിയ ഈ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായോ ? | Kerala Blasters

അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ഫൈനൽ കാണാതെ പുറത്ത് പോയിരിക്കുകയാണ്.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഐസക് റാൽത്തെയാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്. നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു.67-ാം മിനിറ്റിൽ ഫെദോർ ചെർനിച്ചിലാണ് കേരളാ ബ്ളാസ്റ്റേഴ്സിനായി […]

‘ഇത്തരത്തിലുള്ള ഗെയിമുകളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല’ : അവസരങ്ങൾ നഷ്ടപെടുത്തിയതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ കലിംഗയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പടുത്തിയത്.നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ എക്സ്ട്രാ ടൈമിലെ ഗോളിലാണ് ഒഡിഷ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഗോളിലൂടെ ഒഡിഷ വിജയം പിടിച്ചെടുത്തു. സെമിയില്‍ […]

പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്ലെ ഓഫിൽ ഒഡിഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഒഡിഷ രണ്ടു ഗോളുകൾ നേടി വിജയിച്ചത്.എക്സ്ട്രാ ടൈമിൽ ഐസക്ക് നേടിയ ഗോളാണ് ഒഡീഷയെ സെമിയിലെത്തിച്ചത്. മോഹൻ ബഗാനാണ് സെമിയിൽ ഒഡിഷയുടെ എതിരാളികൾ. പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന ഒഡിഷ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ […]