പഞ്ചാബിനെതിരെ കടുത്ത മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ | Kerala Blasters
മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കിരീടം ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ. ടീമിന്റെ ഒരുക്കത്തിൽ പരിശീലകൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.“100% അവിടെ നൽകൂ, ഒപ്പം ഒരു വിജയിയെപ്പോലെ നോക്കൂ. കഠിനമായി പോരാടേണ്ടത് പ്രധാനമാണ്. […]