റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ.2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോൾ നേടിയത് […]