പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്ലെ ഓഫിൽ ഒഡിഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഒഡിഷ രണ്ടു ഗോളുകൾ നേടി വിജയിച്ചത്.എക്സ്ട്രാ ടൈമിൽ ഐസക്ക് നേടിയ ഗോളാണ് ഒഡീഷയെ സെമിയിലെത്തിച്ചത്. മോഹൻ ബഗാനാണ് സെമിയിൽ ഒഡിഷയുടെ എതിരാളികൾ. പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന ഒഡിഷ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ […]