കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ജോർദാന്റെ ഇരട്ട ഗോളുകളും മജ്‌സെന്റെ ഗോളും പഞ്ചാബിന് വിജയം നേടിക്കൊടുത്തു. 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം തോൽവിയാണിത്. വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങിയത്. ജീക്സൺ സിങ് പുതിയ വിദേശ താരം ഫെഡോർ സെർണിച്ചും ആദ്യ ഇലവനിൽ തന്നെ […]