‘മോഹൻ ബഗനെതിരെ നേടിയ വിജയം അഡ്രിയാൻ ലൂണയ്ക്ക് വേണ്ടിയായിരുന്നു’:ദിമിത്രി ഡയമന്റകോസ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഒമ്പതാം മിനിറ്റിലെ തകർപ്പൻ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പിച്ചു. കൊൽക്കത്തൻ വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്. കൊൽക്കത്തയിൽ മഞ്ഞപ്പട 1-0 സ്‌കോറിന് മറൈനേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 9 ആം മിനുട്ടിലാണ് ഗ്രീക്ക് സ്‌ട്രൈക്കറുടെ ഗോൾ പിറക്കുന്നത്.ഡയമെന്റക്കോസിന്റെ അസാധാരണ ഡ്രിബ്ലിങ് മികവിന്റെയും ഷൂട്ടിങ് പാടവത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു […]