Browsing category

Indian Super League

കൊച്ചിയിൽ 40,000 ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്നതിനെക്കുറിച്ച് മുംബൈ സിറ്റി പരിശീലകൻ |Kerala Blasters

ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി. മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.മത്സരത്തിന്റെ 11-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ പാസിൽ നിന്നും ഡിമിട്രിയോസ് ഡയമന്റകോസ് സ്‌കോറിംഗ് ആരംഭിച്ചു. ഹാഫ് ടൈം വിസിലിന് സെക്കന്റുകൾക്ക് മുമ്പ് സീസണിലെ തന്റെ രണ്ടാം ഗോളും നേടി പെപ്ര ലീഡ് ഇരട്ടിയാക്കി. മത്സരത്തിന് ശേഷം സംസാരിച്ച മുംബൈ സിറ്റി എഫ്‌സി […]

പെപ്രയും ഡയമന്റകോസും തമ്മിലുള്ള കൂട്ടുകെട്ടിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് | Kerala Blasters | Peprah

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല.ഘാന താരത്തിനെതിരെ കടുത്ത വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തു.ജനുവരിയിൽ പെപ്രയ്ക്ക് പകരം ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കൊണ്ടു വരണമെന്ന് പോലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ചെന്നൈയിനെതിരെ നേടിയ ഗോളോടെ താരം വിമശകരുടെ വായയടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പുറത്ത് നിന്നുള്ള വിമർശനം വക വയ്ക്കാതെ തന്നിൽ വിശ്വാസം അർപ്പിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ […]

‘ആരാധകരുടെ പിന്തുണ വിലമതിക്കാനാകാത്തതാണ് അത് അമൂല്യമാണ്, അവരില്ലാതെ നമ്മൾ ഒന്നുമല്ല’ : ഇവാൻ വുകമാനോവിച്ച് |Kerala Blasters

ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്.വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുള്ള എഫ്‌സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തില്‍ ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് […]

‘ദിമി + പെപ്ര’ : മുംബൈയെ കൊച്ചിയിലിട്ട് തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഈ സീസണിൽ കൊച്ചിയിൽ വെച്ച് ഒരു ടീമിനും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. സർവ മേഖലയിലും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുറത്തെടുത്തത്. […]

‘ഇന്നത്തെ ഗെയിമിനായി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശം പങ്കുവെച്ച് മാർക്കോ ലെസ്‌കോവിച്ച് |Marko Lešković |Kerala Blasters

ക്രിസ്മസ് തലേന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളികലയെത്തുന്നത്.ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമായുള്ള ഇരു ടീമുകളും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ ആവേശകരമായൊരു മത്സരത്തിനാകും ആരാധകർ സാക്ഷിയാകുക. കേരളാ ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ അഭാവവും മുംബൈ സിറ്റി എഫ്‌സിയിൽ ഗ്രെഗ് സ്റ്റുവാർട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിംഗ്, ക്യാപ്റ്റൻ രാഹുൽ ഭേക്കെ തുടങ്ങിയ അഭാവവും പ്രകടമാവും. 10 കളികളിൽ നിന്ന് 20 പോയിന്റുമായി കേരള […]

‘മുംബൈക്കെതിരെയുള്ള മത്സരം കടുപ്പമേറിയതാവും,നല്ല എതിരാളിക്കെതിരെ ഒരു നല്ല കളി പ്രതീക്ഷിക്കുന്നു’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇന്നത്തെ മത്സരം കടുപ്പമേറിയതാവും എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോട്ട ഒരുങ്ങി നിൽക്കുകയാണ്. മുംബൈയിലെ 2-1 തോൽവിക്ക് ശേഷം തങ്ങളുടെ ടീം തിരിച്ചടിക്കുന്നതിനുള്ള അവസരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ” നല്ല എതിരാളിക്കെതിരെ ഞാൻ തീർച്ചയായും ഒരു നല്ല […]

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു , എതിരാളികൾ കരുത്തരായ മുംബൈ | Kerala Blasters

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. പോയിന്റ് ടേബിളിൽ രണ്ടു മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം തീപാറും എന്നുറപ്പാണ്.മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ വിജയം നേടിയാണ് മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്. 10 കളിയിൽനിന്ന് 20 പോയന്റോടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒമ്പത് കളിയിൽ 19 പോയന്റുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്. ഈ മത്സരത്തിലെ സസ്പെൻഷനുകൾ കാരണം […]

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല , ജനുവരിയിൽ പകരക്കാരനെത്തുമെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് |Kerala Blasters |Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ 2023-2024 സീസണിൽ മധ്യനിര താരം അഡ്രിയാൻ ലൂണ കളിക്കില്ലെന്ന് വ്യകത്മാക്കിയിരിക്കുകയാണ് പരിശീലകനായ ഇവാൻ വുകോമാനോവിച്ച്.അടുത്ത സീസണിൽ മാത്രമേ ലൂണ ടീമിൽ തിരിച്ചെത്തുകയുള്ളൂവെന്ന് ഇവാൻ പറഞ്ഞു.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ ആണ് താരത്തിന് പരിക്കേറ്റത്. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് […]

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയുടെ ഹൃദയമായി മാറുന്ന വിബിൻ മോഹനൻ |Vibin Mohanan |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ നടന്ന എവേ മത്സരത്തിൽ പഞ്ചാബിനെതീരെ ഒരു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. പരിക്ക് മൂലം നിരവധി പ്രമുഘ താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.എന്നാൽ പകരമെത്തിയ യുവ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യ നിരയിൽ ഇറങ്ങിയ വിബിൻ മോഹനനും ,ഇരട്ടകളായ അയ്മനും അസ്ഹറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്, ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് വിബിൻ മോഹനൻ നടത്തിയത്.പ്രത്യേകിച്ച് മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവ താരം പക്വതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. […]

ദിമിയുടെ ഗോളിൽ പഞ്ചാബിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ഡിന് സൂപ്പർ ലീഗ് പത്താം സീസണിൽ ആറാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് പെനാൽറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. 10 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഡിഫൻഡർ ലെസ്‌കോവിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം […]