‘ഞാൻ പ്രതീക്ഷിച്ചതിനു അപ്പുറമാണ് കാണാൻ കഴിഞ്ഞത്, എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല’ :കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയെക്കുറിച്ച് ഡയമന്റകോസ് |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ അവരുടെ ആദ്യ 9 മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണിത്. ഇതിന്റ ക്രെഡിറ്റ് ഗ്രീക്ക് ഫോർവേഡായ ദിമിട്രിയോസ് ഡയമന്റകോസിനും അവകാശപ്പെട്ടതാണ്. ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.30-കാരൻ ഇതിനകം 7 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റും നാല് ഗോളുകളും സഹിതം അഞ്ച് ഗോൾ […]