‘ലൂണ +ഡ്രിഞ്ചിച് ‘ : ഹൈദരാബാദിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു | Kerala Blasters
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 7 മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. നീണ്ട ഇടവേളക്ക് ശേഷം മൈതാനതിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മാറ്റങ്ങളുമായാണ് ഹൈദരാബാദിനെ നേരിടുന്നത്.സസ്‌പെന്‍ഷന്‍ കാരണം സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ടീമിലില്ല. […]