‘ഐഎസ്എല്ലിൽ VAR നടപ്പിലാക്കണം, അല്ലെങ്കിൽ …’ : അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഇവാൻ വുകൊമാനോവിച്ച് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച സംസാരിച്ചു. റഫറിമാർക്ക് കൃത്യമായ പിന്തുണ നൽകാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ തന്റെ അനുഭവങ്ങൾ ഉദ്ധരിച്ച് ലീഗിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ അനിവാര്യമായിത്തീർന്നിരിക്കുന്നു എന്നതിനെയും റഫറിയിംഗിൽ സാങ്കേതികവിദ്യ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവാൻ സംസാരിച്ചു.റഫറിമാർക്കും സാങ്കേതികവിദ്യയ്ക്കും പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു, സാങ്കേതികവിദ്യയുടെ […]