കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി , ഗോവക്കെതിരെയുള്ള നിർണായക മത്സരത്തിൽ പരിക്ക് മൂലം സച്ചിൻ സുരേഷ് കളിക്കില്ല | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ്. പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമായി നിലനിർത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്, ഇന്ന് ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവക്ക് എതിരായ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. നേരത്തെ സീസണിൽ ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ ഉറച്ച് മൈതാനത്ത് ഇറങ്ങാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്,ഇപ്പോൾ ഒരു തിരിച്ചടി ഏറ്റിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ […]