ലൂണയുടെ ഗോളിൽ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ബംഗളുരുവിനെതിരെയുള്ള ആദ്യ മത്സരത്തിലും ലൂണ ഗോൾ നേടിയിരുന്നു. ബംഗളുരുവിനെതിരെ കളിച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്. 14 ആം മിനുട്ടിൽ ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്ത് പോയത് ജംഷഡ്പൂരിന് കനത്ത തിരിച്ചടിയായി മാറി. […]