കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടി യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് |Kerala Blasters
ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 22 കാരൻ 2026 വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും.തൃശൂർ സ്വദേശിയായ സച്ചിൻ സുരേഷ് തന്റെ കഠിനാധ്വാനത്തിലൂടെയും ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കിയ താരമാണ്. 22-കാരൻ ഇതിനകം അണ്ടർ -17, അണ്ടർ -20 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.ഉയരവും ,നല്ല റിഫ്ലെക്സുകളുള്ള അത്ലറ്റിക് ഗോൾകീപ്പറുമായ സച്ചിൻ ഗെയിം നന്നായി വായിക്കാനും തന്റെ പ്രതിരോധക്കാരുമായി ആശയവിനിമയം നടത്താനും ബാക്ക് ലൈൻ സംഘടിപ്പിക്കാനുമുള്ള കഴിവുള്ള താരമാണ്.ഇംഗ്ലണ്ടിൽ നടന്ന റിലയൻസ് […]