രണ്ട് ചുവപ്പ് കാർഡ് കണ്ട ശേഷം ഐഎസ്എല്ലിൽ ജയം കണ്ടെത്തുന്ന മൂന്നാമത്തെ മാത്രം ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഞായറാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പത് പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോളിന്റെ മിക്ചഖ വിജയം നേടാൻ സാധിച്ചിരുന്നു. ആദ്യ പകുതിയിൽ നോഹ സദൗയി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ടാം പകുതിയിൽ രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും അവസാന വരെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ വിജയം നേടിയെടുത്തു.രണ്ട് ചുവപ്പ് കാർഡ് കണ്ട ശേഷം ഐഎസ്എല്ലിൽ […]