കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി ഇവാൻ വുക്കമനോവിക് വീണ്ടും അവതരിക്കുമോ? | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പാതിവഴിയിൽ നിൽക്കെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.പരിശീലകനെയും പുറത്താക്കി മുന്നില്‍ ഇനിയെന്ത് എന്നറിയാതെ നില്‍ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാറെയെ പുറത്താക്കിയിരുന്നു. സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ജയം മാത്രമുള്ള ടീം പത്താം സ്ഥാനത്താണ്. ഇത്തവണ തോറ്റത് ഏഴു മത്സരങ്ങള്‍. 19 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 24 എണ്ണം. 10 സീസണുകള്‍ പിന്നിടുന്ന ലീഗില്‍ ഡേവിഡ് ജെയിംസ് മുതല്‍ മിക്കേല്‍ സ്റ്റാറേ വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരായെത്തി […]