‘അഡ്രിയാൻ ലൂണ കളിക്കളത്തിലെ ഒരു യോദ്ധാവാണ്. അതാണ് അദ്ദേഹത്തെ ഒരു യഥാർത്ഥ ക്യാപ്റ്റനാക്കുന്നത്’ : കേരള പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
മെയ് മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയെ നിയമിച്ചതായി പ്രഖ്യാപിച്ചു.രണ്ട് മാസത്തിന് ശേഷം, ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏറ്റവും വലിയ വിജയം, ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ 8-0 ന് പരാജയപ്പെടുത്തി നേടി.ടീമിൻ്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള നാലാം വർഷത്തിലേക്ക് കടന്ന ഉറുഗ്വേൻ ആരാധകരുടെ വിശ്വസ്ത താരമാണ്. അസുഖത്തെ തുടർന്ന് ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന താരം നാളെ നോർത്ത് ഈസ്റ്റിനെതിരെ കളിക്കാനിറങ്ങും.ഞായറാഴ്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് […]