രണ്ടു ഹാട്രിക്കുകളും രണ്ടു പ്ലെയർ ഓഫ് ദി മാച്ച് പുരസ്‍കാരവുമായി മിന്നുന്ന പ്രകടനവുമായി നോഹ സദൗയി | Kerala Blasters
ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സ്‌ട്രൈക്കര്‍ നോഹ സദൗയി ഹാട്രിക് നേടി തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു.ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് 6–0നു മുന്നിലായിരുന്നു. 90–ാം മിനിറ്റിലായിരുന്നു ഏഴാം ഗോൾ. ക്വാമെ പെപ്ര, മുഹമ്മദ് അയ്മൻ, നവോച്ച സിങ്, മുഹമ്മദ് അസ്ഹർ എന്നിവരും സ്കോർ ചെയ്തു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ സദോയ്, ഇതുവരെ […]