ഡിമിട്രിയോസ് ഡയമൻ്റകോസിനെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂർ എഫ്സിയെ നേരിടും.എവേ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രസ് കോൺഫറൻസിൽ ഉയർന്നുവന്നു. ദിമി മറ്റൊരു ക്ലബ്ബിൽ കരാർ ഒപ്പിട്ടു എന്നത് അഭ്യൂഹം മാത്രമാണെന്നും ഇവാൻ പറഞ്ഞു. ”കിംവദന്തികൾ എപ്പോഴും കിംവദന്തികളായിരിക്കും. എനിക്ക് ഒരു കരാർ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് എനിക്കിഷ്ടം. […]