കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം , എതിരാളികൾ ഐ ലീഗ് ക്ലബ് ഷില്ലോങ് ലജോംഗ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പോരാട്ടം കലിംഗ സൂപ്പർ കപ്പിലാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ടീമായ ഷില്ലോങ് ലജോംഗിനെ നേരിടും.നിലവിൽ ഐഎസ്‌എൽ 2023-24 ടേബിളിൽ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന മത്സരം ജിയോ സിനിമയിൽ സ്ട്രീം ചെയ്യും.സ്‌പോർട്‌സ് 18 ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. […]