ദിമിയുടെ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് ദിമിയുടെ ഗോൾ പിറക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റായി.9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്. മുംബൈക്കെതിരായി കളിച്ച ടീമിൽ നിന്നും ഒരു […]