‘ആരാധകരുടെ പിന്തുണ വിലമതിക്കാനാകാത്തതാണ് അത് അമൂല്യമാണ്, അവരില്ലാതെ നമ്മൾ ഒന്നുമല്ല’ : ഇവാൻ വുകമാനോവിച്ച് |Kerala Blasters
ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്.വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുള്ള എഫ്‌സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തില്‍ ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് […]