“കൊച്ചിയിൽ ഒരു പോയിന്റ് പോലും നഷ്ടപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” : ഹൈദെരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയ ഡ്രിങ്കിച്ച് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്.സസ്പെൻഷണ് കാരണം താരത്തിന് കഴിഞ്ഞ മൂന്നു മത്സരങ്ങൾ നഷ്ടമായിരുന്നു. തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതേസമയം സീസണില്‍ ഒരു മത്സരം പോലും വിജയിക്കാനാവാതെ പതിനൊന്നാം സ്ഥാനാത്താണ് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് . മത്സരത്തിന്റെ 41 […]