കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി ,ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും കാര്യമില്ല | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപെടുത്താൻ കഴിയാത്ത രണ്ടു ടീമുകളിൽ ഒന്നായി മോഹൻ ബഗാൻ തുടരുന്ന കാഴ്ചയാണ് ഇന്നലെ കാണാൻ സാധിച്ചത്.മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകർപ്പൻ ജയമാണ് മോഹൻ ബഗാൻ ഇന്നലെ നേടിയത്. നിർണായക മത്സരത്തിലെ ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇനി നാല് മത്സരങ്ങൾ മാത്രമാണ് ലീഗിൽ അവശേഷിക്കുന്നത്. കൊച്ചിയിലെ മൈതാനത്ത് കളിച്ച എല്ലാ മത്സരങ്ങളിലും ജയം കണ്ടെത്തിയെന്ന […]