Browsing category

kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ CAS തള്ളി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) കൊടുത്ത അപ്പീൽ തള്ളിയിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിലെ വാക്കൗട്ടിന് ശേഷം വിധിച്ച പിഴ ശിക്ഷ ഒഴിവാക്കാമായിരുന്നു ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയിരുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) 4 കോടി രൂപ നൽകണം.രണ്ടാഴ്ചയ്ക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടിവരും, കൂടാതെ കേസുമായി പോരാടുന്നതിന് എഐഎഫ്എഫിന് നിയമപരമായ ഫീസ് തിരികെ നൽകുകയും ചെയ്യേണ്ടി വരും. 🚨🎖️Kerala Blasters FC have lost […]

പ്ലെ ഓഫ് ഉറപ്പാക്കണം , കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ മോഹൻ ബഗാനെ കൊച്ചിയിൽ നേരിടും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറാം. കഴിഞ്ഞ വർഷം അവസാനം കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് തകർപ്പൻ ജയം നേടിയിരുന്നു.ദിവസങ്ങൾക്ക് ശേഷം കോച്ച് ജുവാൻ ഫെറാൻഡോയെ പുറത്താക്കി ലീഗിലെ ഏറ്റവും വിജയകരമായ കോച്ചായ അൻ്റോണിയോ ഹബാസിനെ തിരികെ കൊണ്ടുവന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മോഹന ബഗാനെ നേരിടുകയാണ്.ഐഎസ്എൽ ടേബിളിൽ 36 പോയിൻ്റുമായി ഒന്നാമതാണ് ബഗാൻ.അവസാന അഞ്ച് കളികളിൽ നാലെണ്ണം ജയിക്കുകയും ചെയ്തു.കഴിഞ്ഞ […]

‘പ്രതികാരം പിന്നെയാവാം’ : ബെംഗളുരുവിനോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ജാവി ഹെർണാണ്ടസ് നേടിയ ഗോളിൽ ബെംഗളൂരു പരാജയപ്പെടുത്തി. 88 ആം മിനുട്ടിലാണ് സ്പാനിഷ് താരം ബെംഗളുരുവിന്റെ വിജയ ഗോൾ നേടിയത്. 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. രണ്ടു മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെ നേരിട്ടത്. നിഹാൽ സുധീഷും ഡാനിഷും ഇന്ന് ആദ്യ ഇലവനിൽ ഇടം കണ്ടെത്തി. ബംഗളുരുവിന്റെ […]

ശ്രീ ​ക​ണ്ഠീ​ര​വ​ സ്റ്റേഡിയത്തിൽ ബെംഗളൂരുവിനോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഒരു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ശ്രീ കണ്ഠീരവ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ വലിയ വിവാദങ്ങളാണ് ഉണ്ടായത്.ബെംഗളൂരു എഫ്‌സി നേടിയ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. അതിന് ശേഷം ഈ സീസണിന് തുടക്കമിട്ടത് ഈ രണ്ട് ടീമകുള്‍ തമ്മിലുള്ള പോരാട്ടത്തോടെയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിജയമാഘോഷിച്ചുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ബെംഗളൂരുവിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം.വിജയത്തിൻ്റെ പിൻബലത്തിലാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയാണ് […]

അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ നാല് ഗോളുകളും നേടിയത് വിദേശ താരങ്ങളാണ്. ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് ഇരട്ട ഗോളുകൾ നേടി. ലിത്വാനിയൻ താരം സെർനിക്ക് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. കൊച്ചിയിൽ മത്സരം ആരംഭിച്ച് ഏഴു […]

‘തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്’ : ചെന്നൈയിനോട് ഒരു ഗോളിന്റെ പരാജയവുമായി ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾ നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ലീഗിലെ 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.60 ആം മിനുട്ടിൽ ആകാശ് സംഗ്വാനാണ് ചെന്നൈയിന്റെ വിജയ ഗോൾ നേടിയത്.എല്ലാ മത്സങ്ങളിലുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്. പരിക്കേറ്റ സൂപ്പർ സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയാൽ. പകരമായി ഇന്ത്യൻ താരം ഇഷാൻ പണ്ഡിത ടീമിൽ ഇടം […]

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ജോർദാന്റെ ഇരട്ട ഗോളുകളും മജ്‌സെന്റെ ഗോളും പഞ്ചാബിന് വിജയം നേടിക്കൊടുത്തു. 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം തോൽവിയാണിത്. വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങിയത്. ജീക്സൺ സിങ് പുതിയ വിദേശ താരം ഫെഡോർ സെർണിച്ചും ആദ്യ ഇലവനിൽ തന്നെ […]

‘റോയ് കൃഷ്ണ’ : ഒഡിഷക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ രണ്ടു ഹെഡ്ഡർ ഗോളുകൾ ഒഡിഷക്ക് വിജയമൊരുക്കി. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥനത്തേക്കും വിജയത്തോടെ ഒഡിഷ രണ്ടാം സ്ഥാനത്തുമെത്തി. സ്വന്തം കാണികൾക്ക് മുന്നിൽ ആക്രണമണത്തോടെയാണ് ഒഡിഷ മത്സരം ആരംഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് പതിയെ […]

ഐഎസ്എൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അഭിമുകീകരിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ ഇവയായിരിക്കും |Kerala Blasters

ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പത്താം സീസണിൻ്റെ രണ്ടാം ഘട്ടം അടുത്ത മാസം ആദ്യം ആരംഭിക്കും.12 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി നിലവിൽ ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.24 പോയിൻ്റുമായി എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്.ബ്ലാസ്റ്റേഴ്‌സ് കളിച്ചതിനേക്കാൾ രണ്ട് മത്സരങ്ങൾ കുറവാണു ഗോവ കളിച്ചിട്ടുള്ളത്. ഒഡീഷ എഫ്‌സി, മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ ടീമുകളും ഷീൽഡിനായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.കോച്ച് ഇവാൻ വുകമാനോവിച്ചിൻ്റെ കീഴിലുള്ള […]

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പുറത്തെടുത്തത്. നോർത്ത് ഈസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തി സൂപ്പർ കപ്പ് […]