‘ഞങ്ങളായിരുന്നു മികച്ച ടീം, കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കാൻ യോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല’ : ജംഷഡ്പൂർ പരിശീലകൻ സ്കോട്ട് കൂപ്പർ |Kerala Blasters
ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ജംഷെഡ്പൂർ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തന്റെ ടീം ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ചതാണെന്ന അഭിപ്രായക്കുമായി എത്തിയിരിക്കുകയാണ് ജാംഷെഡ്പൂർ പരിശീലകനായ സ്കോട്ട് കൂപ്പർ.സ്വന്തം മൈതാനത്ത് ഇത്രയും കാണികളുടെ മുന്നിൽ കളിച്ചിട്ടും ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലെന്നും കൂപ്പർ പറഞ്ഞു.”ഞങ്ങൾ […]