ISL 2023-24 സീസൺ സെപ്റ്റംബർ 21 മുതൽ ആരംഭിക്കും ; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടനമത്സരം കൊച്ചിയിൽ നടക്കും. സെപ്റ്റംബർ 21 ന് നടക്കുന്ന മത്സരത്തിൽ ബംഗളൂരുവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത്.ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫ് മത്സരത്തിനിടെ കഴിഞ്ഞ സീസണിൽ ഇരു ടീമുകളും വലിയ വിവാദത്തിൽപ്പെട്ടതോടെ ലീഗിന്റെ ഉദ്ഘാടന മത്സരം ടൂർണമെന്റിലെ ഏറ്റവും ഉയർന്ന പോരാട്ടങ്ങളിലൊന്നായിരിക്കും. കഴിഞ്ഞ സീസണിലും ഐഎസ്എൽ ഉത്ഘാടന മത്സരം കൊച്ചിയിൽ തന്നെയായിരുന്നു.അധികസമയത്ത് ബിഎഫ്‌സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടിയിരുന്നു, ഇത് ടീം […]