‘ഹല ബ്ലാസ്റ്റേഴ്സ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പരെ സീസൺ തയ്യാറെടുപ്പുകൾ യുഎഇയിൽ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി അടുത്ത മാസം യുഎഇയിലേക്ക് പോകും. 2023 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പിൽ ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കും. ഇത് ടീമിന് പുതിയ അന്തരീക്ഷത്തിൽ ഒത്തുചേരാനും ടീമിന്റെ മികവ് വിലയിരുത്താനും അവസരമൊരുക്കും. ഈ സമയത്ത് യുഎഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ ക്ലബ്ബ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും.അൽ വാസൽ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.സെപ്തംബർ 9ന് സബീൽ സ്റ്റേഡിയത്തിലാണ് മത്സരം […]