വിദേശതാരത്തിന്റെ പരിക്ക് ഗുരുതരം , സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകും |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ടീമിന്റെ പ്രീ സീസൺ പരിശീലനം കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. വിദേശ താരങ്ങളടക്കമുള്ളവർ ടീമിനൊപ്പം ചേർന്നിരുന്നു. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന് പരിക്കിന്റെ രൂപത്തിൽ വലിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. പുതിയ സൈനിംഗ് ആയ ഓസ്‌ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് പ്രീസീസൺ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് കാരണം വരാനിരിക്കുന്ന സീസണിന്റെ ഒരു പ്രധാന ഭാഗം നഷ്ടമാവും എന്നുറപ്പായിരിക്കുകയാണ്.എ-ലീഗ് ടീമായ ന്യൂകാസിൽ ജെറ്റ്‌സ് എഫ്‌സിയിൽ നിന്ന് രണ്ട് മാസം മുമ്പ് […]