വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ മുഹമ്മദൻ എസ്‌സി | Kerala Blasters
ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻ എസ്‌സിക്കെതിരെ ഇറങ്ങും.ഇന്ത്യൻ സമയം രാത്രി 7:30 നാണ് കിക്ക് ഓഫ് സമയം നിശ്ചയിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും മുഹമ്മദൻ എസ്‌സിയും നിലവിൽ മോശം അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അവരുടെ മുൻ ലീഗ് മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനോട് 2-3 ന് തോറ്റപ്പോൾ മൊഹമ്മദൻ എസ്‌സിയെ അവരുടെ അവസാന മത്സരത്തിൽ 0-1 ന് മുംബൈ പരാജയപ്പെടുത്തി. വിജയം […]