യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്
ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ് ലീഡ് നേടി. ഈ സമ്മറിൽ ലില്ലെയിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ യുണൈറ്റഡ് സ്റ്റേറ്റ്സ് താരം തിമോത്തി വീയ യുവന്റസിന്റെ രണ്ടാമത്തെ ഗോൾ നേടി.മക്കെന്നിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.38 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനായി ഒരു ഗോൾ മടക്കി.ടോണി ക്രൂസിന്റെ […]