Browsing category

Inter Miami CF

തകർപ്പൻ ഗോളുമായി മെസ്സിയുടെ തിരിച്ചുവരവ് ,ഫിലാഡൽഫിയ യൂണിയനെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി | Lionel Messi

മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിൽ ഫിലാഡൽഫിയ യൂണിയനെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. പരിക്കിൽ നിന്നും തിരിച്ചെത്തിയ ലയണൽ മെസ്സി മയമിക്കായി ഗോൾ നേടുകയും ചെയ്തു. 55 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 57-ാം മിനിറ്റിലാണ് ഇന്റർ മിയാമിയുടെ രണ്ടാമത്തെ ഗോൾ നേടിയത്.എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പെനാൽറ്റി ബോക്സിന്റെ വലതുവശത്തുള്ള ലൂയിസ് സുവാരസിന്റെ പാസ് സ്വീകരിച്ച് ഒരു ദ്രുത […]

‘തകർപ്പൻ ഗോളുമായി ലയണൽ മെസ്സി’ : അറ്റ്ലാന്റക്കെതിരെ വിജയവുമായി ഇന്റർ മയാമി | Lionel Messi

കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ അറ്റ്ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ടതിന് പ്രതികാരം ചെയ്ത് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മലരത്തിൽ മയാമി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. വിജയം മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഇന്റർ മിയാമിയെ ഒന്നാം സ്ഥാനത്തെത്തിച്ചു.89-ാം മിനിറ്റിൽ ഹെയ്തിയിലെ പരിചയസമ്പന്നനായ ഇന്റർനാഷണൽ താരം ഫാഫ പിക്കോൾട്ട് വിജയഗോൾ നേടി, സീസണിന്റെ അപരാജിത തുടക്കം നീട്ടിക്കൊണ്ട് മിയാമിക്ക് വിലയേറിയ വിജയം സമ്മാനിച്ചു.കഴിഞ്ഞ സീസണിലെ […]

ചാമ്പ്യൻസ് കപ്പിൽ ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിൽ വിജയവുമായി ഇന്റർ മയാമി | Inter Miami

ചാമ്പ്യൻസ് കപ്പിൽ സ്പോർട്ടിംഗ് കെസിക്കെതിരായ ഇന്റർ മയാമിക്ക് വിജയം നേടികൊടുത്ത് ലയണൽ മെസ്സി.1-0 വിജയത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി ഗോൾ നേടി.CONCACAF ചാമ്പ്യൻസ് കപ്പിൽ സ്പോർട്ടിംഗ് കെസിക്കെതിരായ വിജയത്തിൽ മെസ്സി പുതുവർഷത്തിലെ തന്റെ ആദ്യ ഔദ്യോഗിക ഗോൾ നേടി. സ്കോർ 0-0 എന്ന നിലയിൽ ആയിരിക്കുമ്പോൾ, മെസ്സി പെനാൽറ്റി ഏരിയയ്ക്കുള്ളിൽ പന്ത് നെഞ്ചകൊണ്ട് നിയന്ത്രിക്കുകയും വലതു കാലുകൊണ്ട് ഗോൾ നേടുകയും ചെയ്തു.ബോക്സിനുള്ളിൽ മെസ്സിയെ കണ്ടെത്തിയ ബുസ്ക്വറ്റ്സ്, മികച്ച ഒരു ഏരിയൽ ബോൾ ഉപയോഗിച്ച് തന്റെ […]

‘ഗോളും രണ്ടു അസിസ്റ്റുമായി മിന്നിത്തിളങ്ങി ലയണൽ മെസ്സി’ : തകർപ്പൻ ജയവുമായി ഇന്റർ മിയാമി | Lionel Messi

ഇന്റർ മയാമി 2025-ലെ വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിനായി തയ്യാറെടുക്കുമ്പോൾ, ലയണൽ മെസ്സി വീണ്ടും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ തന്റെ മികവ് പ്രകടിപ്പിച്ചു. ഹോണ്ടുറാൻ ടീമായ ക്ലബ് ഡിപോർട്ടീവോ ഒളിമ്പിയയ്‌ക്കെതിരായ ഇന്റർ മയാമിയുടെ അമേരിക്കാസ് പ്രീസീസൺ ടൂറിന്റെ നാലാമത്തെ സൗഹൃദ മത്സരത്തിൽ, 2025-ലെ തന്റെ രണ്ടാമത്തെ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തുകൊണ്ട് മെസ്സി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സൗഹൃദ മത്സരത്തിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സുവാരസും ഗോൾ കണ്ടെത്തി. മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ […]

2025ലെ ആദ്യ ഗോളുമായി ലയണൽ മെസ്സി ,സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് ജയം | Lionel Messi

ഇരുവർക്കും 37 വയസ്സ് പ്രായമായേക്കാം, പക്ഷേ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇതുവരെ കളി നിർത്താൻ തയ്യാറായിട്ടില്ല.ലാസ് വെഗാസിൽ ക്ലബ് അമേരിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്കായി ജാവിയർ മഷെറാനോയുടെ ആദ്യ മത്സരത്തിൽ സ്ട്രൈക്ക് പാർട്ണർഷിപ്പായി ഈ ഐക്കണിക് ജോഡിയെ തിരഞ്ഞെടുത്തു. MLS (മേജർ ലീഗ് സോക്കർ) 2025 സീസണിന് മുന്നോടിയായി, ലയണൽ മെസ്സിയും ഇന്റർ മിയാമി CF-ഉം യുഎസ്എയിലുടനീളം സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നെവാഡയിലെ അല്ലെജിയന്റ് സ്റ്റേഡിയത്തിൽ ക്ലബ് അമേരിക്കയ്‌ക്കെതിരെയായിരുന്നു അവരുടെ ആദ്യ മത്സരം.മത്സരത്തിൽ […]

അറ്റ്ലാൻ്റയോട് തോറ്റ് MLS കപ്പ്പ്ലേ ഓഫിൽ നിന്നും ലയണൽ മെസ്സിയും ഇന്റർ മയാമിയും പുറത്ത് | Inter Miami

മെസ്സിയും ഇൻ്റർ മിയാമിയും അറ്റ്ലാൻ്റ യുണൈറ്റഡിനോട് തുടർച്ചയായ രണ്ടാം തോൽവിയോടെ MLS കപ്പ് പ്ലേഓഫിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മൂന്നാം ഘട്ട മത്സരത്തിൽ അറ്റ്ലാന്റ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയമിയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ജയിച്ച മയാമിക്ക് അടുത്ത രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങേണ്ടി വന്നു. മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്റർ മയാമിക്ക് ലഭിച്ചത്. 17 ആം മിനുട്ടിൽ നേടിയ ഗോളിൽ മാറ്റിയാസ് റോജാസ് ഇന്റർ മയാമിയെ മുന്നിലെത്തിച്ചു. ശക്തമായി തിരിച്ചുവന്ന അറ്റ്ലാന്റ മയാമിക്ക് […]

തകർപ്പൻ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി ,സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ മയാമി | Inter Miami | Lionel Messi

മേജർ ലീഗ് സോക്കറിൽ മിന്നുന്ന ജയവുമായി ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ നിലവിലെ MLS കപ്പ് ചാമ്പ്യൻ കൊളംബസ് ക്രൂവിനെ 3-2 ന് തോൽപ്പിച്ചു.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മെസ്സി ഇരട്ട ഗോളുകൾ നേടി. 84-ാം മിനിറ്റിൽ ഗോളി ഡ്രേക്ക് കാലെൻഡർ പെനാൽറ്റി കിക്ക് തടഞ്ഞു.ലൂയിസ് സുവാരസ് ഇൻ്റർ മിയാമിക്ക് വേണ്ടിയും സ്കോർ ചെയ്തു. വിജയത്തോടെ മികച്ച റെഗുലർ-സീസൺ റെക്കോർഡുള്ള ടീമിന് വർഷം തോറും നൽകുന്ന സപ്പോർട്ടേഴ്‌സ് ഷീൽഡ് […]

ഇരട്ട ഗോളുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കി ലയണൽ മെസ്സി , മിന്നുന്ന ജയവുമായി ഇന്റർ മയാമി | Lionel Messi

കോപ്പ അമേരിക്ക ഫൈനലിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി മിന്നി തിളങ്ങിയ മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്, ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസും ഇന്റർ മയമിക്കായി ഗോൾ നേടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്.26-ാം മിനിറ്റിലും 30-ാം മിനിറ്റിലും മെസ്സി നേടിയ ഗോളിലൂടെ ഇന്റർ മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നു.മത്സരത്തിൽ […]

ലയണൽ മെസ്സി തിരിച്ചെത്തി, ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യൂണൈറ്റഡിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന നേടിയ ഗോളിനായിരുന്നു മയാമിയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയിരിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്റർ മയാമിക്ക് വലിയ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഇടത് കാലിന് പരിക്കേറ്റ് ഒരു മത്സരത്തിൽ നിന്ന് […]

രണ്ടു ഗോളിന് പിന്നിൽ നിന്ന് ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി.മോൺട്രിയലിനെതിരെ രണ്ടനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മയാമി നേടിയത് . രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന മയാമി മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. മോൺട്രിയലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്, ആദ്യ മിനിറ്റുകളിൽ അവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. 18-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ഇന്റർ മയാമിക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചു. എന്നാൽ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.22 ആം മിനുട്ടിൽ […]