Browsing category

Premier League

‘ഒരു അവസരമായിരുന്നു അത്’ : എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതെന്ന് വിശദീകരിച്ച് കാസെമിറോ|Casemiro

ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ 2022 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ വരവോടെ മനസ്സിലായി.ബ്രസീലിയൻ മിഡ്ഫീല്ഡറുടെ വരവോടെ കെട്ടുറപ്പുള്ള ഒരു മിഡ്‌ഫീൽഡും പ്രതിരോധത്തിൽ കൂടുതൽ ശക്തിയും നൽകി. എതിർ ടീമിൽ നിന്നും പന്ത് പിടിച്ചെടുക്കാനുള്ള താരത്തിന്റെ കഴിവ് യുണൈറ്റഡ് പ്രതിരോധത്തെ മാറ്റിമറിക്കുകയും അവരുടെ ദൗർബല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ സ്വന്തന്ത്രത്തോടെ കളിയ്ക്കാൻ ബ്രസീലിയൻ അവസരം […]

ഹാരി മഗ്വയറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനം നഷ്ടപ്പെടും |Manchester United

2020 ലാണ് ഇംഗ്ലീഷ് ഡിഫൻഡർ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആംബാൻഡ് സ്വന്തമാക്കിയത്.3 വർഷം ടീമിനെ നയിച്ചതിന് ശേഷം ഡിഫൻഡർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുമെന്ന് തോന്നുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ കളി സമയം ഗണ്യമായി കുറഞ്ഞു. കളിച്ച മത്സരങ്ങളിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ഗുരുതരമായ പിഴവുകളും അദ്ദേഹം വരുത്തി.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് ക്യാപ്റ്റനായി.ഈ സീസണിലും മാഗ്വറിന് പകരം ബ്രൂണോ ക്യാപ്റ്റനായി തുടരുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ 8 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് […]

മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United

ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ കരാറിലായിരിക്കും മേസൺ മൗണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുക. 2028 വരെയാണ് കരാർ. ബ്ലൂസിനായി ഇതുവരെ കളിച്ച 129 മത്സരങ്ങളിൽ നിന്ന് മൗണ്ട് 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി ആകെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് […]

Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ത്രയം”

ലോകമെമ്പാടുമുള്ള യുണൈറ്റഡ്‌ ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീസണായിരുന്നു യുണൈറ്റഡിനെ സംബന്ധിചിടത്തോളം 2007-08 സീസൺ. ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാന നേട്ടങ്ങളെല്ലാം ഫെർഗൂസന്റെ പിള്ളേർ വെട്ടിപ്പിടിച്ച ഈ സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് പേര് കേട്ടാൽ എതിർടീം കളിക്കാർ വരെ ഭയപ്പെടുന്ന ഒരു ത്രയം ഉണ്ടായിരുന്നു. അതേ , MSN ഉം BBC യും ഒക്കെ […]

❝ മക്കലേലി റോൾ❞ ഇന്നു കമന്ററി ബോക്സിൽ നിന്നും കേൾക്കുന്ന വാക്ക്. ഫ്രഞ്ചു പോരാളി ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ഒരു പൊസിഷൻ | Claude Makelele

ഫുട്ബോൾ മൈതാനത്തു നിന്നും വിട പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും മത്സരങ്ങൾ നടക്കുമ്പോൾ ഈ താരത്തിന്റെ നാമം നമ്മൾ കേൾക്കാറുണ്ട്.ഫുട്ബോൾ പിച്ചിൽ സ്വന്തം പേരുകൊണ്ട് ഒരു പൊസിഷൻ ഉണ്ടാക്കിയെടുത്ത താരമാണ് ‌ മുൻ ഫ്രഞ്ച് ഇന്റർനാഷണൽ ക്ലോഡ് മക്കലേല.’ദി മക്കലേലി റോൾ’ എന്നാണ് ആ പൊസിഷന് പേര് നൽകിയത്. പലപ്പോഴും ഗ്രൗണ്ടിൽ മക്കലേല വഹിക്കുന്ന സ്ഥാനം വിവരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ സ്ഥാനത്തിനെ ഒരു സാങ്കല്പിക സ്ഥാനമായ ദി മേക്ക്‌ലെൽ റോൾ എന്ന് വിളിക്കുന്നത്. ഹോൾഡിംഗ് പ്ലേയർ, […]