Browsing category

Saudi Pro League

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അൽ നാസർ ഡമാകിനെ 2 -0 ത്തിനു പരാജയപ്പെടുത്തി. വിജയത്തോടെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾ സജീവമാക്കാൻ അൽ നാസറിന് സാധിക്കുകയും ചെയ്തു. 2022-ൽ റിയാദിലെത്തിയതിന് ശേഷം പോർച്ചുഗീസ് താരത്തിന് ഇതുവരെ ഒരു പ്രധാന ട്രോഫി നേടാനായിട്ടില്ല. ലീഗ് ലീഡർമാരായ അൽ ഇത്തിഹാദിനെക്കാൾ അഞ്ച് പോയിൻ്റ് പിന്നിലായി അൽ നാസർ […]

ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ അൽ ഗരാഫയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ-ഗരാഫയെ 3-1 ന് പരാജയപ്പെടുത്തി അൽ നാസർ.ഖത്തറിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.അൽ-ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അൽ-നാസർ ക്യാപ്റ്റൻ ഒന്നിലധികം അവസരങ്ങൾ പാഴാക്കിയെങ്കിലും രണ്ടാം പകുതിയുടെ വിസിൽ മുഴങ്ങി 50 സെക്കൻഡുകൾക്ക് ശേഷം ദിവസം അക്കൗണ്ട് തുറന്നു. ആദ്യ പകുതിയിൽ റൊണാൾഡോയ്ക്ക് നിരാശാജനകമായ സമയം ആയിരുന്നെങ്കിലും രണ്ടാം പകുതിയിൽ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഗോൾ നേടി റൊണാൾഡോ സ്കോർ ഷീറ്റിലെത്തി.സുൽത്താൻ […]

പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ ,കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിൽ നിന്നും അൽ നാസർ പുറത്ത് | Cristiano Ronaldo

അൽ അവ്വൽ പാർക്കിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് 2024-25 റൗണ്ട് ഓഫ് 16 മത്സരത്തിൽ അൽ താവൂണിനോട് ഒരു ഗോളിന് പരാജയപെട്ട് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിന്റെ ഫൈനലിലെത്തിയ അൽ നാസർ ഫൈനലിൽ പെനാൽറ്റിയിൽ അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ബോക്‌സിനുള്ളിൽ നിന്ന് ആൻഡേഴ്‌സൺ ടാലിസ്‌ക തൊടുത്ത ഷോട്ട് മൂന്നാം മിനിറ്റിൽ അൽ നാസറിന് ലീഡ് നേടാനുള്ള അവസരം ലഭിച്ചു, […]

‘903 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ |  Cristiano Ronaldo 

സൗദി പ്രോ ലീഗിൽ അൽ-വെഹ്ദയ്‌ക്കെതിരെ 2-0 ത്തിന്റെ വിജയവുമായി അൽ നാസർ. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഒരു ഗോളിലൂടെ അൽ-നാസറിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്കുള്ള തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ 903 ആം കരിയർ ഗോളായിരുന്നു ഇന്നലെ പിറന്നത്.ഈ വിജയം അൽ-നാസറിനെ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി.ആഴ്‌ചയുടെ തുടക്കത്തിൽ അൽ-ഹസ്മിനെതിരെ അൽ-നാസർ 2-1 ന് വിജയിച്ചപ്പോൾ വിശ്രമത്തിലായിരുന്ന റൊണാൾഡോ സീസണിലെ തൻ്റെ നാലാമത്തെ ഗോളും നേടി തിരിച്ചുവരവ് ഗംഭീരമാക്കി.41-ാം മിനിറ്റിൽ മുൻ […]

തകർപ്പൻ ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നസ്ർ | Cristiano Ronaldo

ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അൽ-ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫ്രീകിക്കിൽ നിന്ന് സ്‌കോർ ചെയ്തു. ഈ ഗോൾ പോർച്ചുഗീസ് താരത്തിന്റെ 899-ാമത്തെ കരിയർ ഗോളായിരുന്നു. നിലവിൽ, രാജ്യത്തിനുവേണ്ടി 130 ഗോളുകൾ നേടിയ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾ സ്കോറിംഗ് ചാർട്ടിൽ ഒന്നാമതാണ്. ബ്രസീലിയൻ സഹതാരം ടാലിസ്‌ക മത്സരത്തിൽ രണ്ടു ഗോളുകൾ നേടി. […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാത്തിരിപ്പ് തുടരുന്നു’ : സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നാസറിനെ പരാജയപ്പെടുത്തി അൽ ഹിലാൽ | Cristiano Ronaldo

സൗദി അറേബ്യയിലെ തൻ്റെ ആദ്യ ആഭ്യന്തര ട്രോഫിക്കായുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിനോട് 4-1 ന് അൽ നാസർ പരാജയപെട്ടു.സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാലും റണ്ണേഴ്‌സ് അപ്പായ അൽ നാസറും തമ്മിലുള്ള മത്സരത്തിൽ ഹാഫ് ടൈമിന് തൊട്ടുമുമ്പ് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഓപ്പണിംഗ് ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ 17 മിനിറ്റിനുള്ളിൽ അൽ ഹിലാൽ നാല് […]

ഗോളടി തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ | Cristiano Ronaldo

സൗദി അറേബ്യൻ സൂപ്പർ കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അൽ-താവൂണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളോടെ പുതിയ സീസണിന് മികച്ച തുടക്കംകുറിച്ചു. എട്ടാം മിനിറ്റിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ അയ്മാൻ യഹ്യ നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ തന്നെ ടീമിൻ്റെ നേട്ടം ഇരട്ടിയാക്കി.ലീഡ് നിലനിർത്താൻ ബ്രസീലിയൻ കീപ്പർ ബെൻ്റോ […]

കിംഗ് കപ്പ് ഫൈനലിൽ അൽ ഹിലാലിനോട് പെനാൽറ്റിയിൽ തോറ്റ് അൽ നാസർ | Al Nassr

സൗദി ക്ലബ് അൽ നാസറിനൊപ്പമുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഫൈനലിൽ അൽ നാസർ പെനാൽറ്റിയിൽ 5-4ന് അൽ ഹിലാലിനോട് പരാജയപെട്ടു. തോൽവിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.അൽ ഹിലാലിൻ്റെ തുടർച്ചയായ രണ്ടാമത്തെ കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് കിരീടമാണിത്, സൗദി സൂപ്പർ കപ്പും സൗദി പ്രോ ലീഗും നേടിയതിന് ശേഷം സീസണിലെ […]

‘നിരാശനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അഞ്ച് വർഷത്തിനിടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടവുമായി അൽ ഹിലാൽ | Saudi Pro League

സൗദി അറേബ്യയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.അൽ ഹിലാൽ അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹസ്മിനെ 4-1 ന് പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി പ്രൊ ലീഗ് കിരീടം ഉറപ്പിച്ചത്. സീസണിൽ 31 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ ഹിലാലിന് 89 പോയിന്റുണ്ട്.മൂന്ന് മത്സരങ്ങൾ ശേഷിക്കെ റൊണാൾഡോയുടെ അൽ നാസറിനേക്കാൾ 12 പോയിൻ്റ് മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള അൽ നസർ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ  | Cristiano Ronaldo 

സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. അൽ നാസറിനായി മാർസെലോ ബ്രോസോവിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.സീസണിലെ തൻ്റെ 33-ാം ഗോൾ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ […]