Browsing category

Saudi Pro League

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയത്തോടെ 2023 അവസാനിപ്പിച്ച് അൽ നാസ്സർ |AL Nassr | Cristiano Ronaldo

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ കണ്ടെത്തി.റൊണാൾഡോ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലപോർട്ട എന്നിവരാണ് അൽ നാസറിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 13 ആം മിനുട്ടിൽ വിവാദപരമായ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ അൽ താവൂൻ ലീഡ് നേടി.റഫറിയുടെ […]

‘ഗോളടിച്ചും അടിപ്പിച്ചും റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസ്സർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവർ അൽ നാസറിനായി വല കണ്ടെത്തിയപ്പോൾ മുഹമ്മദ് അൽ കുവൈകിബിയാണ് അൽ ഇത്തിഫാഖിന്റെ ഏക ഗോൾ സ്‌കോറർ.റൊണാൾഡോ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിന്റെ 43 ആം മിനുട്ടിൽ ബ്രസീലിയൻ തരാം അലക്സ് ടെല്ലസിന്റെ തകർപ്പൻ ഗോളിൽ അൽ നാസ്സർ ലീഡ് നേടി. ഇത്തിഫാക്ക് ഡിഫൻഡർ ഹെഡ്ഡറിലൂടെ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , കിംഗ് കപ്പിൽ വമ്പൻ ജയവുമായി അൽ നാസർ സെമി ഫൈനലിൽ |Al Nassr | Cristiano Ronaldo

കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ നേടുകയും ചെയ്തു. 2023 ലെ 38 കാരന്റെ 50 ആം ഗോളായിരുന്നു ഇന്നലെ പിറന്നത്.15 സൗദി പ്രോ ലീഗ് ഗെയിമുകളിൽ നിന്ന് 16 ഗോളുകൾ ഉൾപ്പെടെ ഈ സീസണിൽ അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 26 ആയി.മൂന്ന് […]

ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ , ഇരട്ട ഗോളുമായി ടാലിസ്കാ : സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയമവുമായി അൽ നാസ്സർ | Al Nassr | Cristiano Ronaldo

ഇന്നലെ റിയാദിലെ അൽ-അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ റിയാദിനെ പരാജയപ്പെടുത്തി. അൽ നാസറിനായി ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്കാ ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ 31 ആം മിനുട്ടിൽ സാദിയോ മാനേയുടെ അസ്സിസ്റ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ ആദ്യ ഗോൾ നേടി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ […]

അത് പെനാൽറ്റിയല്ല !! അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് അൽ നാസര് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിനു അൽ നാസറിന് അനകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു.അത് ഫൗൾ അല്ല എന്നത് പെർസ്പോളിസ് താരങ്ങൾ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രോ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്. രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ നേടി.79-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് എഎൽ ഒഖ്ദൂദ് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നാലാം മിനുട്ടിൽ തന്നെ […]

ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ! വിജയകുതിപ്പ് തുടർന്ന് അൽ നാസ്സർ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ-ഖലീജിനെ പരാജയപ്പെടുത്തി മികച്ച ഫോം തുടരുകയാണ്.ലൂയിസ് കാസ്ട്രോയുടെ ടീം 12 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി അൽ-ഹിലാലിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു ഗോൾ നേടുകയും മാറ്റര് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന് വിജയമൊരുക്കി കൊടുത്തത്. 2023 ലെ റൊണാൾഡോയുടെ 44 ആം ഗോളായിരുന്നു ഇന്നലെ […]

സാദിയോ മാനേയുടെ എക്സ്ട്രാ ടൈം ഗോളിൽ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Al Nassr

കിംഗ്സ് കപ്പ് ഓഫ് ചാമ്പ്യൻസിന്റെ 16-ാം റൗണ്ടിൽ അൽ എത്തിഫാഖിനെതിരെ ഒരു ഗോൾ ജയവുമായി അൽ നാസ്സർ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സെനഗലീസ് സ്‌ട്രൈക്കർ സാദിയോ മാനേ നേടിയ ഗോളിനായിരുന്നു അൽ നാസറിന്റെ ജയം. ആദ്യ പകുതിയിൽ ഇത്തിഫാക്കിന് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും അൽ നാസറിന്റെ കീപ്പർ നവാഫ് അലഖിദിയെയും സെന്റർ ബാക്കായ അബ്ദുല്ല അൽ-അമ്രിയുടെ മതിലിനെയും മറികടക്കാൻ സാധിച്ചില്ല. 45 ആം മിനുട്ടിൽ ഇടത് വശത്ത് നിന്ന് മാനെയുടെ ക്രോസിൽ […]

ടലിസ്കയ്ക്ക് ഇരട്ട ഗോൾ, റൊണാൾഡോയുടെ അസിസ്റ്റ് : തകർപ്പൻ ജയവുമായി അൽ നാസ്സർ |Al -Nassr

റിയാദിലെ കിന്ദ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ മിന്നുന്ന ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ.അൽ ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നല്കാൻ റൊണാൾഡോക്ക് സാധിച്ചു. ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്ക ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തടുത്തു. 50 ആം മിനുട്ടിൽ റൊണാൾഡോയുടെ വിദഗ്ധമായ വൺ-ടച്ച് ബാക്ക്-പാസിൽ നിന്നും നേടിയ ഗോളിൽ ടാലിസ്ക അൽ നാസറിനെ […]

38 കാരന്റെ അഴിഞ്ഞാട്ടം ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം കാലിൽ ഇന്നും പിറന്ന മനോഹരമായ രണ്ടു ഗോളുകൾ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാജിക്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ റിയാദിൽ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അൽ നാസർ സ്വാന്തമാക്കിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് അൽ നാസറിനായി പുറത്തെടുത്തത്.ഗ്രൂപ്പ് ഇയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റായി അൽ നാസർ ഒന്നാം സ്ഥാനത്താണ്. മത്സരത്തിന്റെ 25 ആം മിനുട്ടിൽ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും ബ്രസീലിയൻ താരം […]