ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയ്ൻ
സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ താവൂനായി ലിയാൻഡ്രെ ലവാംബയും അഹമ്മദ് സാലിഹ് ബാഹുസൈനും ഗോളുകൾ നേടി. ആദ്യ പകുതിയിൽ ലവാംബ ആദ്യ ഗോൾ നേടിയപ്പോൾ അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബഹുസൈൻ സന്ദർശകർക്കായി ഗോൾ നേടി.പരിക്ക് മൂലം കഴിഞ്ഞ ആഴ്ച […]