❝🔴🚩എഡിസൺ കവാനിയുടെ ✍️🤩പകരക്കാരനായി അതേ സ്റ്റൈൽ❤️👌പക്ഷെ, അതുക്കും🔥⚽മേലെ കളിയുള്ള സൂപ്പർ സ്‌ട്രൈക്കറെത്തുന്നു ഓൾഡ് ട്രാഫൊർഡിലേക്ക്❞

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സൂപ്പർ സ്‌ട്രൈക്കർ എഡിസൺ കവാനി ക്ലബ് വിടാനൊരുങ്ങുകയാണ് എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അര്ജന്റീനയിൻ ക്ലബ് ബൊക്ക ജൂനിയേഴ്‌സാണ് ഉറുഗ്വേ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. പിഎസ്ജി യിൽ നിന്നും കഴിഞ്ഞ വർഷം ഒരു വർഷത്തെ കരാറിൽ യുണൈറ്റഡിൽ എത്തിയ കവാനിക്ക് വേണ്ട അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ കവാനിക്ക് പകരക്കാരനായി ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡിനെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കാനുള്ള പുറപ്പാടിലാണ് റെഡ് ഡെവിൾസ്. 2020 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഹാലാൻഡിനെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും താരം ബോറുസിയ ഡോർട്മുണ്ടിൽ ചേരുകയായിരുന്നു.

യുണൈറ്റഡിൽ എത്തിയത് മുതൽ ഓലയുടെ ടീമിൽ പലപ്പോഴും ഒരു ബെഞ്ച് പ്ലെയറുടെ സ്ഥാനമായിരുന്നു കവാനിക്ക്. താരം ക്ലബ്ബിൽ സന്തുഷ്ടനായിരുന്നില്ല.”എന്റെ മകൻ ഇംഗ്ലണ്ടിൽ സന്തുഷ്ടനല്ല, കുടുംബത്തോട് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നു. തെക്കേ അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നു.”ടൈക്ക് സ്പോർട്സിനോട് സംസാരിച്ച സ്ട്രൈക്കറുടെ പിതാവ് ലൂയിസ് പറഞ്ഞു.

ഒരു വർഷത്തെ കരാർ അവസാനിച്ചുകഴിഞ്ഞാൽ മാൻ യുണൈറ്റഡ് സ്‌ട്രൈക്കർ ജൂണിൽ ക്ലബ് വിടുമെന്ന് പിതാവ് വെളിപ്പെടുത്തി. ഒരു സീസൺ കൂടി നീട്ടാനുള്ള ഓപ്ഷനുമായി കവാനി ഒരു സീസൺ ദൈർഘ്യമുള്ള കരാറിൽ ഒപ്പുവെച്ചത്. പ്രീമിയർ ലീഗിൽ നിന്ന് കവാനിയെ കൈമാറ്റം ചെയ്യുന്നതിന് കരാർ ബാധ്യതകൾ തടസ്സമാകില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു.

കവാനിയുടെ പുറത്തുകടക്കൽ ഓൾഡ് ട്രാഫോർഡിലേക്കുള്ള ഹാലാൻഡിന്റെ നീക്കത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നു ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു .കവാനിയുടെ കൈമാറ്റം സ്ഥിരീകരിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം യുണൈറ്റഡ്‌ ആരംഭിച്ചിരിക്കുകയാണ്. യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുന്നാർ സോൾസ്‌ജെയർ ഹാലൻഡിനെ ഓൾഡ് ട്രാഫൊർഡിലെത്തിക്കാൻ താല്പര്യപെടുന്നുണ്ട്.ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇരട്ട ഗോളുകൾ നേടിയ 20 കാരൻ ഈ സീസണിൽ മികച്ച ഫോമിലാണ്.

ചാമ്പ്യൻസ് ലീഗിൽ 14 മത്സരങ്ങളിൽ നിന്നും 20 ഗോൾ നേടിയ ഹാലാൻഡ് ,വേഗതയേറിയ 20 ഗോളുകൾ സ്കോർ ചെയ്യുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ടോട്ടൻഹാം താരം ഹാരി കെയ്‌നിന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്. നിലവിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമാണ് ഹാലാൻഡ്. റയൽ മാഡ്രിഡ് ,ബാർസിലോണ തുടങ്ങി എല്ലാ വമ്പൻ ക്ലബ്ബുകളും നോർവീജിയൻ താരത്തിന് പിന്നാലെയാണ്.

2024 വരെയാണ് ഹാലാൻഡിന് ഡോർട്ട്മുണ്ടുമായി കരാറുള്ളത്.അതേസമയം റിലീസ് ക്ലോസ് അടുത്ത വർഷം പ്രാബല്യത്തിൽ വരും. യൂറോപ്പിലെ മറ്റ് ക്ലബ്ബുകളിൽ നിന്നുള്ള വൻ താൽപ്പര്യം ചൂണ്ടിക്കാട്ടി ഡോർട്മണ്ട് കൂടുതൽ വരുമാനം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഹാലണ്ടിന്റെ റിലീസ് ക്ലോസ് 75 മില്യൺ ഡോളർ ആണെന്ന് ഹിയർ വി ഗോ പോഡ്കാസ്റ്റ് പറയുന്നു. എന്തായാലും ഹാലാൻഡിനെ ടീമിലെത്തിക്കണമെങ്കിൽ കടുത്ത മത്സരം തന്നെ യുണൈറ്റഡിന് വേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.