ലയണൽ മെസ്സിക്കൊപ്പം വേൾഡ് കപ്പുമായി സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേയെ, യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി |Salt Bae

2022 ഫിഫ വേൾഡ് ഫൈനൽസിന് ശേഷം വിജയിച്ച അർജന്റീന ടീം ആഘോഷിച്ചപ്പോൾ ‘സാൾട്ട് ബേ’ എന്നറിയപ്പെടുന്ന തുർക്കിഷ് ഷെഫ് നസ്ർ-എറ്റ് ഗോക്‌സെ അർജന്റീന താരങ്ങൾക്കൊപ്പം ചേരുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായി.ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങളുമായി സാൾട്ട് ബേ സംവദിക്കുകയും ചിത്രങ്ങൾ എടുക്കുകയും ലോകകപ്പ് കയ്യിലെടുക്കുകയും ചെയ്തു.

അർജന്റീന ടീമിന്റെ ആഘോഷത്തിൽ പങ്കെടുക്കാനും ലോകകപ്പ് ട്രോഫി കൈയിൽ പിടിക്കാനും സാൾട്ട് ബെയ്‌ക്ക് ആരാണ് അനുമതി നൽകിയത് എന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു.സംഭവം വിവാദമായതോടെ സാൾട്ട് ബെയ്‌ക്കെതിരെ അന്വേഷണത്തിന് ഫിഫ ഉത്തരവിട്ടു. ലുസൈൽ സ്റ്റേഡിയത്തിലെ പിച്ചിൽ അർജന്റീന താരങ്ങളും കുടുംബാംഗങ്ങളും ആഘോഷിക്കുന്നതിനിടെ സാൾട്ട് ബേ എത്തിയത് അർജന്റീന ആരാധകരെ ചൊടിപ്പിച്ചിരുന്നു. അർജന്റീന താരങ്ങളിൽ നിന്ന് ട്രോഫി വാങ്ങുന്നതും ട്രോഫി കൈയിൽ പിടിച്ച് ചിത്രമെടുക്കുന്നതും ഫിഫയുടെ ചട്ടങ്ങളുടെ ലംഘനമാണ്.

അർജന്റീന ടീമിന്റെ ആഘോഷങ്ങൾ അലങ്കോലപ്പെടുത്തിയതിന് സോൾട്ട് ബെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിലും പുറത്തും നിരവധി ആളുകൾ ആവശ്യപ്പെട്ടിരുന്നു.ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് സാൾട്ട് ബേയെ വിലക്കിയതായി സംഘാടകർ അറിയിച്ചു. യുഎസ് ഓപ്പൺ കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്, “സാൾട്ട് ബേയെ 2023 ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് ഇതിനാൽ നിരോധിച്ചിരിക്കുന്നു.” ഫിഫ ലോകകപ്പ് ഫൈനലിൽ സെലിബ്രിറ്റി ഷെഫിന്റെ മര്യാദകളും നിയന്ത്രണങ്ങളും ലംഘിച്ചതിന് മറുപടിയായാണ് യുഎസ് ഓപ്പൺ കപ്പ് ഈ വിധി പുറപ്പെടുവിച്ചത്.

സാൾട്ട് ബേ എങ്ങനെയാണ് അർജന്റീനയുടെ ആഘോഷത്തിലേക്ക് അനധികൃതമായി കടന്നുവന്നതെന്ന് ഫിഫ അന്വേഷിക്കുന്നുണ്ട്. ഫിഫയുടെ നിയമങ്ങൾ അനുസരിച്ച്, വിജയികൾ, ഫിഫ ഉദ്യോഗസ്ഥർ, രാഷ്ട്രത്തലവൻമാർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകൾക്ക് മാത്രമേ അഭിമാനകരമായ ലോകകപ്പ് ട്രോഫി കൈവശം വയ്ക്കാൻ കഴിയൂ. സാൾട്ട് ബെയ്‌ക്കെതിരെ ആഭ്യന്തര നടപടിയുണ്ടാകുമെന്ന് ഫിഫ റിപ്പോർട്ട് ചെയ്യുന്നു. സാൾട്ട് ബെയ്‌ക്കെതിരെ ഫിഫയുടെ ഭാഗത്ത് നിന്ന് മാതൃകാപരമായ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

Rate this post