❝ക്ലാസിക് ലെഗ് സ്പിന്നറുടെ മാജിക് പന്തുമായി ചഹാൽ, കണ്ണുതള്ളി ആരാധകർ ❞:വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ഇപ്പോൾ സമ്മാനിക്കുന്നത് വാശിയേറിയ മത്സരങ്ങളാണ്. ഏകദിന പരമ്പര ഇന്ത്യൻ ടീം 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ആരംഭിച്ച ടി :20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന് മുപ്പത്തിയേട്ട് റൺസിന്റെ ജയവും കരസ്ഥമാക്കുവാൻ കഴിഞ്ഞു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിരക്ക് ഒപ്പം ബൗളിംഗ് നിരയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ടി :20 മത്സരത്തിലും നായകൻ ശിഖർ ധവാന് മിന്നും തുടക്കം. ഓപ്പണർ ശിഖർ ധവാൻ നായകനായ ആദ്യ അന്താരാഷ്ട്ര ടി :20 മത്സരമായിരുന്നു ഇന്നലെ നടന്നത്. താരം 46 റൺസ് നേടിയപ്പോൾ മലയാളി താരം സഞ്ജു 27 റൺസും സൂര്യകുമാർ യാദവ് 50 റൺസ് നേടി.

എന്നാൽ മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കൂട്ടായ പ്രകടനമാണ് എല്ലാ ക്രിക്കറ്റ്‌ ആരാധകരെയും സന്തോഷിപ്പിച്ച ഘടകം. മത്സരത്തിൽ സീനിയർ പേസർ ഭുവനേശ്വർ കുമാർ നാല് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഏറെ കയ്യടികളും നേടിയപ്പോൾ ദീപക് ചഹാർ രണ്ടും വരുൺ ചക്രവർത്തി, ഹാർദിക് പാണ്ട്യ, കൃനാൾ പാണ്ട്യ ഒപ്പം യൂസ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിലെ അവസാന ഓവറുകളിൽ എല്ലാം ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തിയാണ് മികവ് തെളിയിച്ചത്

അതേസമയം ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ച ഒരു പന്താണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. ശ്രീലങ്കൻ ടീമിന്റെ ഇന്നിങ്സിൽ ഏഴാം ഓവർ എറിഞ്ഞ ചാഹലാണ് ആരാധകരെ എല്ലാം തന്റെ ലെഗ് സ്പിൻ മികവിൽ അമ്പരപ്പിച്ചത്. തന്റെ മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ലങ്കയുടെ ധനാജ്ഞയ ഡിസിൽവയുടെ വിക്കറ്റാണ് താരം മനോഹരമായ പന്തിൽ വീഴ്ത്തി ആരാധകരുടെ മനസ്സ് കവർന്നത്. ഏറെ ടോസ് ചെയ്ത ചാഹലിന്റെ പന്ത് അൽപ്പം ടെൺ ചെയ്താണ് താരത്തിന്റെ കുറ്റി തെറിപ്പിച്ചത്.

മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 19 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ചാഹൽ വരാനിരിക്കുന്ന ടി :20 ലോകകപ്പിലും ടീം ഇന്ത്യയുടെ വിശ്വസ്ത ബൗളറാണ്. താരം ഐപിഎല്ലിൽ കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് താരവുമാണ്.